2018 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഡോ.കെ.ബാബു ജോസഫിന്

2018 ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഡോ.കെ.ബാബു ജോസഫിനു ലഭിച്ചു.അദ്ദേഹത്തിന്റെ ‘പദാർത്ഥം മുതൽ ദൈവകണം വരെ’ എന്ന കൃതിയാണ് അവാർഡിനർഹമായത്.2015 മുതൽ 2017 വരെ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിനുള്ള അംഗീകാരമാണ് അദ്ദേഹം കരസ്ഥമാക്കിയത്.ജനുവരി 21 നു തൃശ്ശൂരിൽ സാഹിത്യഅക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം അവാർഡ് ഏറ്റു വാങ്ങിയത്.