Select Store  

കഥാമാന്ത്രികം

Be the first to review this product

Availability: In stock

Rs. 60.00
OR

Details

സുന്ദരിയായ പിപ്പിയെ കണ്ടപ്പോള്‍ കുട്ടികള്‍ അവളുടെ നേരെ പാഞ്ഞു. പിപ്പി ജീവനുംകൊണ്ട് പറപറന്നു. കുട്ടികള്‍ കുറേ ദൂരം പിന്നാലെ ഓടിയെങ്കിലും പിപ്പി വേഗം വമ്പനൊരു മരത്തിന്റെ മുകളില്‍ ഒളിച്ചിരുന്നു. കുട്ടികള്‍ കുറെനേരം അവിടെയൊക്കെ തിരഞ്ഞിട്ട് തിരിച്ചുപോയി. വൈകാതെ പിപ്പി തിരികെ തന്റെ മരത്തിനടുത്തെത്തി. അപ്പോഴാണ് പിപ്പി ശരിക്കും നടുങ്ങിയത്. ആ മരത്തിന് രണ്ടു കണ്ണുകളും ഒരു വായും. പിപ്പി അന്തംവിട്ടു നില്ക്കുമ്പോള്‍ മരം പറഞ്ഞു: ''പിപ്പീ, നീ എന്നോട് ക്ഷമിക്കണം. ഞാന്‍ എല്ലാ പഴങ്ങളും ആ കുട്ടികള്‍ക്ക് കൊടുത്തുപോയി. ഒന്നുപോലും നിനക്ക് വയ്ക്കാതിരിക്കുന്നത് ശരിയായില്ല.''

പന്ത്രണ്ടു വയസ്സുകാരിയായ 'നമിത' എന്ന കുട്ടി കഥാപറച്ചിലിന്റെ മാന്ത്രികസ്പര്‍ശത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നത് വാക്കുകളുടെ ചാരുതകൊണ്ട് മാത്രമല്ല, ഭാവനയുടെ അതിരുകളില്ലാത്ത ആകാശംകൊണ്ടാണ്. ഈ കൃതിയിലെ കഥകളോരോന്നും ബാല്യകൗതുകങ്ങള്‍ക്കപ്പുറം പ്രതിഭയുടെ തിളക്കങ്ങളാണ്. ഇതിലെ ചിത്രങ്ങളും നമിതയുടേതാണ്.

കഥാമാന്ത്രികം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author Namita Manohar
Publisher Poorna Publications
ISBN ISBN: 978-81-300-0852-3, 9788130008523
Size Demy 1/8
Pages 56