Wheelcheyaril Oru Vaimanikan
₹400.00ബോൺ റ്റു ഫ്‌ളൈ എന്ന കൃതിക്ക് ജോജി കുഞ്ചാറ്റിൽ നൽകിയ മലയാള പരിഭാഷ. യുദ്ധം ജയിച്ചവരെ മാത്രമല്ല ജീവിതം ജയിച്ചവരെയും യോദ്ധാവെന്ന് വിളിക്കാം പ്രത്യേകിച്ച് യുദ്ധസമാനമായ ജീവിതം നേരിട്ടവരാകുമ്പോൾ അങ്ങനെയെങ്കിൽ അസാമാന്യ യോദ്ധാവ് തന്നെയാണ് എം. പി. അനിൽ കുമാർ എന്ന പോർവിമാന പൈലറ്റ്. എന്നാൽ തന്റെ യുദ്ധസമാന ജീവിതത്തിനിടയിലും മറ്റുള്ളവർക്ക് സമാധാനം നൽകാൻ എത്ര പേർക്ക് കഴിയും? എം. പി. അനിൽ കുമാറിനെ പോലെയുള്ള ചുരുക്കം പേരിൽ ആ നന്മയും വെളിച്ചവും കണ്ടെത്താനാവും. അദ്ദേഹത്തിന്റെ ജീവിതം ഒരു പ്രചോദനമാകുമ്പോൾ ഈ ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രാധാന്യം പറയാതെ തന്നെ ഉൾക്കൊള്ളാനാകുമല്ലോ. മൂലകൃതിയുടെ ഭംഗി ചോർന്നു പോകാതെ അവതരിപ്പിക്കാൻ പരിഭാഷകന് സാധിച്ചിട്ടുണ്ട്. പ്രചോദനം മാത്രമല്ല മുന്നറിയിപ്പും നൽകുന്നുണ്ട് ഈ കൃതി. നിസ്സാര പ്രശ്നങ്ങൾ പോലും ആത്മഹത്യക്കുള്ള കാരണമാക്കുന്ന പുതുതലമുറയ്ക്ക് ജീവിക്കാനുള്ള പ്രേരണയാകും ഈ പുസ്തകം. ജീവിതകഥയാകുമ്പോൾ അൽപ്പം വിരസത കാണുമെന്ന തോന്നലുണ്ടെങ്കിൽ അതിനെയും തിരുത്തിയെഴുതും ഈ പുസ്തകം. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പ്രാപ്തി നൽകുന്ന സുഖമുള്ള ശൈലിയും അവതരണവുമാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ചെറിയ അശ്രദ്ധ ഒരു ജന്മം മുഴുവൻ സഹിക്കാനുള്ള ദുരന്തമായി തീരാൻ സാധ്യതയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കൃതി. ഇന്ത്യൻ വ്യോമസേനയിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിവുണ്ടായിരുന്ന ഓഫീസറായിരുന്നു അനിൽ കുമാർ. അദ്ദേഹത്തിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് എന്ന ബോധ്യത്തിലേക്ക് ഈ കൃതി നയിക്കുന്നു.
Review
Similar Books

Ezhuthukarante Predam
Rs : 110 More
Ormayile Veerendrakumar
Rs : 110 More
Hirange Theevandi
Rs : 95 More
Anganeyanu Muthirayundayathu
Rs : 90 More
Sathyayodha Kalki Brahmachakshus
Rs : 460 MoreBy : Nitin Sathe (Author)|Publisher : Poorna Publications|Released : 26/01/2021
Quick Review
Book Details
- Author : Nitin Sathe
- Released Date : 26/01/2021
- Binding : Paper pack
- Category : ജീവചരിത്രം
- Publisher : Poorna Publications
- ISBN13 : 9788130023700
Enquiries
Quick Links
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us