ബുദ്ധിസം

ഡോ.കെ.സുഗതന്‍ രചിച്ച് പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘ബുദ്ധിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് മാര്‍ച്ച് 19 വൈകിട്ട് കോഴിക്കോട് അളകാപുരിയില്‍ വച്ചു നടന്നു. ഡോ.പി.ജയകുമാര്‍ ആധ്യക്ഷ്യം വഹിച്ച പരിപാടിയില്‍ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് എം.പി.അബ്ദുസമദ് സമദാനി പ്രസംഗിച്ചു. ബുദ്ധമതാശയങ്ങളുടെ കാലികപ്രസക്തിയെക്കുറിച്ച് ഡോ.അനില്‍ ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ബുദ്ധതത്ത്വങ്ങള്‍ ലളിതമാണെങ്കിലും അവ ജീവിതത്തില്‍ പകര്‍ത്താനുള്ള ശ്രമകരമായ ദൗത്യം, നാമോരോരുത്തരും ഏറ്റെടുക്കേണ്ടതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്‍.ഇ.ബാലകൃഷ്ണമാരാര്‍ സ്വാഗതവും ഡോ.കെ.വി.തോമസ്, ഡോ.കെ.ശ്രീകുമാര്‍ എന്നിവര്‍ ആശംസയും അര്‍പ്പിച്ച ചടങ്ങില്‍ ഡോ.കെ.സുഗതന്‍ മറുമൊഴി നല്‍കി. എന്‍.ഇ.മനോഹര്‍ കൃതജ്ഞത രേഖപ്പെടുത്തി.