ടിബിഎസ് 72-ാം വാര്‍ഷികാഘോഷം

കേരളത്തിലെ മികച്ച പുസ്തകപ്രസാധക സ്ഥാപനമായ ടിബിഎസ് അതിന്റെ മുന്നേറ്റത്തിന്റെ 72-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ജനുവരി 23-ന് കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട ഗോവ ഗവര്‍ണ്ണറും പ്രമുഖ ഹിന്ദി സാഹിത്യകാരിയുമായ മൃദുലാസിന്‍ഹ ഉദ്ഘാടനം ചെയ്തു. ശ്രീമതി മൃദുലാ സിന്‍ഹയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രശസ്ത കവി എസ്.രമേശന്‍ നായര്‍, ഡോ.ആര്‍സു, ടിബിഎസ് മാനേജിങ് ഡയറക്ടര്‍ എന്‍.ഇ.ബാലകൃഷ്ണമാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.എം.എം.ബഷീര്‍ അധ്യക്ഷനായ ചടങ്ങില്‍ എന്‍.ഇ.മനോഹര്‍ സ്വാഗതവും റോഹന്‍ മനോഹര്‍ നന്ദിയും രേഖപ്പെടുത്തി.