X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

New Editions

7 Item(s)

per page

Set Ascending Direction
 1. എന്റെ വഴിയമ്പലങ്ങള്‍

  എന്റെ വഴിയമ്പലങ്ങള്‍

  Rs. 175.00

  മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും. Learn More
 2. ഈ ലോകം അതിലൊരു മനുഷ്യന്‍

  ഈ ലോകം അതിലൊരു മനുഷ്യന്‍

  Rs. 160.00

  ഇത് തിരസ്‌കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല. എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാല് വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം. അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്‍പ്പാദനശേഷി നഷ്ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവന്‍ വളര്‍ന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുക. Learn More
 3. അവള്‍ പറഞ്ഞു വരൂ...

  അവള്‍ പറഞ്ഞു വരൂ...

  Rs. 150.00

  അന്യവല്‍കൃതമായ വ്യക്തികളുടെ വ്യത്യസ്താനുഭവങ്ങളായിരുന്നു എം. മുകുന്ദന്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ ആധുനികതയായി മാറ്റി മുകുന്ദന്‍. തന്റെ പുതിയ കഥകളില്‍ തനിക്ക് പരിചിതമായ ലോകത്തെ വ്യാപകമായവിധം ഉള്‍ക്കൊണ്ട്, മനുഷ്യരുടെ വൈകാരിക സമസ്യകളില്‍ പൂര്‍ണ്ണമായ സ്വത്വാന്വേഷണം നടത്തുന്നു. മനഃശാസ്ത്രത്തിന്റെയും അസ്തിത്വദര്‍ശനത്തിന്റെയും ഇഴുകിച്ചേരലില്‍ റിയലിസത്തിന്റെ സ്വാഭാവികരീതികള്‍ നിരാകരിക്കപ്പെടുന്നു. പുതിയൊരു റിയലിസം കണ്ടെത്തപ്പെടുന്ന കൊച്ചു നോവലുകളുടെ സമാഹാരമാണ് 'അവള്‍ പറഞ്ഞു വരൂ...' Learn More
 4. അരക്കില്ലം

  അരക്കില്ലം

  Rs. 110.00

  എരേച്ചന്‍ നായര്‍ എന്ന പാട്ടംപിരിവുകാരന്‍ പണികഴിപ്പിച്ച വല്യേടത്തെ എട്ടുകെട്ടില്‍ കെട്ടിലമ്മയായി വിരാജിച്ച സാവിത്രിയിലൂടെ...ഏതാന്തദുഃഖിതയായ അവളുടെ മോഹാവേശങ്ങളിലൂടെ...മനുഷ്യജീവിതത്തിന്റെ വിഭിന്നഭാവങ്ങള്‍ ഒപ്പിയെടുക്കുകയാണ് പി. വത്സല അരക്കില്ലം എന്ന നോവലിലൂടെ. Learn More
 5. തുടക്കം ഒടുക്കം

  തുടക്കം ഒടുക്കം

  Rs. 120.00

  നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്‌ക്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്‌കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതുശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. Learn More
 6. ഒറ്റയടിപ്പാതകള്‍

  ഒറ്റയടിപ്പാതകള്‍

  Rs. 155.00

  അനൂപിന്റെയും, സതിയുടെയും, സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്‍മ്മതപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ. Learn More
 7. അറിയാത്ത വഴികള്‍

  അറിയാത്ത വഴികള്‍

  Rs. 160.00

  ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍വെച്ചാണ് അയാളുടെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാല രചനയായ 'അറിയാത്ത വഴികളില്‍' നാം കാണുന്നത്. Learn More

7 Item(s)

per page

Set Ascending Direction