X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

New Editions

Items 1 to 12 of 14 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. അഗ്നി

    അഗ്നി

    Rs. 60.00

    Out of stock

    ദൃശ്യാത്മകമാണ് അഗ്നിയിലെ അവതരണം. പ്രാകൃതഭാവവും സന്ന്യാസഭാവവും തമ്മിലുള്ള സംഘര്‍ഷം അഗ്നിയെ ചൂടുറ്റതാക്കുന്നു. അനന്തകോടി ആദിത്യന്‍മാരുടെ ചൂടുള്ള യാഗാഗ്നി തന്നെയാണത്. Learn More
  2. കഥ പറയുമ്പോള്‍

    കഥ പറയുമ്പോള്‍

    Rs. 70.00

    വിഷയവൈവിധ്യത്താല്‍ സമ്പന്നമായ പതിന്നാല് കഥാപ്രസംഗങ്ങള്‍... Learn More
  3. എന്റെ വഴിയമ്പലങ്ങള്‍

    എന്റെ വഴിയമ്പലങ്ങള്‍

    Rs. 130.00

    മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും. Learn More
  4. ഊഞ്ഞാല്‍

    ഊഞ്ഞാല്‍

    Rs. 490.00

    എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്ത കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്‍ണ്ണനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു. Learn More
  5. എന്റെ ബാല്യകാല സ്മരണകള്‍

    എന്റെ ബാല്യകാല സ്മരണകള്‍

    Rs. 70.00

    വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. പ്രകൃതിയേയും മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഭാവനയ്ക്ക് ചിറകുകള്‍ മുളപ്പിച്ച രവിയുടെ ബാല്യകാലത്തിന്റെ ഹൃദ്യമായ ആവിഷ്‌കാരം. മഹാകവിയുടെ മനസ്സിനെ രൂപപ്പെടുത്തിയ സംഭവപരമ്പരകളുടെ കാവ്യാത്മകമായ ചിത്രീകരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാനും ഹൃദയത്തില്‍ സൂക്ഷിക്കാനും വിശ്വോത്തരമായ ഓര്‍മ്മപ്പുസ്തകം. Learn More
  6. വെളുത്തകുട്ടി

    വെളുത്തകുട്ടി

    Rs. 75.00

    ഒരമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന ഒരു ചെകുത്താന്‍ വെളുത്തകുട്ടിയായി മാറുന്നു. അതിമനോഹരമാണ്‌ വെളുത്തകുട്ടിയിലെ ഭാഷ. Learn More
  7. അനുഭവങ്ങള്‍ പാളിച്ചകള്‍

    അനുഭവങ്ങള്‍ പാളിച്ചകള്‍

    Rs. 225.00

    കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ കൃതി. Learn More
  8. ഈ ലോകം അതിലൊരു മനുഷ്യന്‍

    ഈ ലോകം അതിലൊരു മനുഷ്യന്‍

    Rs. 160.00

    ഇത് തിരസ്‌കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല. എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാല് വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം. അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്‍പ്പാദനശേഷി നഷ്ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവന്‍ വളര്‍ന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുക. Learn More
  9. അവള്‍ പറഞ്ഞു വരൂ...

    അവള്‍ പറഞ്ഞു വരൂ...

    Rs. 150.00

    അന്യവല്‍കൃതമായ വ്യക്തികളുടെ വ്യത്യസ്താനുഭവങ്ങളായിരുന്നു എം. മുകുന്ദന്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ ആധുനികതയായി മാറ്റി മുകുന്ദന്‍. തന്റെ പുതിയ കഥകളില്‍ തനിക്ക് പരിചിതമായ ലോകത്തെ വ്യാപകമായവിധം ഉള്‍ക്കൊണ്ട്, മനുഷ്യരുടെ വൈകാരിക സമസ്യകളില്‍ പൂര്‍ണ്ണമായ സ്വത്വാന്വേഷണം നടത്തുന്നു. മനഃശാസ്ത്രത്തിന്റെയും അസ്തിത്വദര്‍ശനത്തിന്റെയും ഇഴുകിച്ചേരലില്‍ റിയലിസത്തിന്റെ സ്വാഭാവികരീതികള്‍ നിരാകരിക്കപ്പെടുന്നു. പുതിയൊരു റിയലിസം കണ്ടെത്തപ്പെടുന്ന കൊച്ചു നോവലുകളുടെ സമാഹാരമാണ് 'അവള്‍ പറഞ്ഞു വരൂ...' Learn More
  10. അരക്കില്ലം

    അരക്കില്ലം

    Rs. 110.00

    എരേച്ചന്‍ നായര്‍ എന്ന പാട്ടംപിരിവുകാരന്‍ പണികഴിപ്പിച്ച വല്യേടത്തെ എട്ടുകെട്ടില്‍ കെട്ടിലമ്മയായി വിരാജിച്ച സാവിത്രിയിലൂടെ...ഏതാന്തദുഃഖിതയായ അവളുടെ മോഹാവേശങ്ങളിലൂടെ...മനുഷ്യജീവിതത്തിന്റെ വിഭിന്നഭാവങ്ങള്‍ ഒപ്പിയെടുക്കുകയാണ് പി. വത്സല അരക്കില്ലം എന്ന നോവലിലൂടെ. Learn More
  11. തുടക്കം ഒടുക്കം

    തുടക്കം ഒടുക്കം

    Rs. 120.00

    നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്‌ക്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്‌കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതുശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. Learn More
  12. ഒറ്റയടിപ്പാതകള്‍

    ഒറ്റയടിപ്പാതകള്‍

    Rs. 155.00

    അനൂപിന്റെയും, സതിയുടെയും, സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്‍മ്മതപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ. Learn More

Items 1 to 12 of 14 total

per page
Page:
  1. 1
  2. 2

Set Ascending Direction