Details
വാര്‍ദ്ധക്യവും മരണവും സിദ്ധാര്‍ത്ഥനില്‍ ഉള്വേവായി നിറഞ്ഞു. ജരയും നരയും ഗുപ്തമായ അറിവിന് സ്പര്‍ശമായി. ലോകത്തിന്റെ ദുഃഖങ്ങള്‍ മനം നിറഞ്ഞപ്പോള്‍ സിദ്ധാര്ത്ഥന് ബോധിയുടെ ചുവട്ടില്‍ മറ്റൊരു തണലായി. സിദ്ധാര്ത്ഥന് ബുദ്ധനായി. ഭഗവാന് സിദ്ധാര്ത്ഥന് യശോധരയുടെ സ്വന്തമല്ലാതായി. ആത്മനാഥനല്ലാതെയായി. പ്രാണിലോകങ്ങള്ക്കൊക്കെ നാഥനായി. അപ്പോള്‍ യശോധര തഥാഗതയായി. തഥാഗതന്റെ ബഹിര്രൂപമായി. പതീപത്നിബന്ധത്തില് നിന്നു നടന്നുകേറി അര്‍ദ്ധനാരീശ്വരനായി, വാഗര്ത്ഥങ്ങളെപ്പോലെ ഒന്നായി...
Additional Information
Author | മാടമ്പ് കുഞ്ഞുകുട്ടന് |
---|---|
Publisher | Poorna Publications |
ISBN | ISBN: 81-300-0405-4, 8130004054 |
Size | Demy 1/8 |
Pages | 220 |