Select Store  

ശിഹാബുദ്ദീന്റെ കഥകള്‍

Be the first to review this product

Availability: In stock

Rs. 380.00
OR

Details

ജീവിച്ചുതിര്‍ക്കേണ്ട സ്വന്തം ജന്മം തന്നോടുതന്നെ സംവാദത്തിലേര്‍പ്പെടുകയും നിലയ്ക്കാത്ത അന്വേഷണത്തിന്റെ ആയിരം ദീപങ്ങള്‍ ഉള്ളില്‍ തെളിയിക്കുകയും ചെയ്യുന്ന അനുഭവമണ്ഡലമാണ് 'ശിഹാബുദ്ദീന്‍ കഥകള്‍'. ''എഴുത്തുകാരന്‍ സ്വാനുഭവങ്ങളെ സ്വന്തം രചനകളോടടുപ്പിക്കുമ്പോള്‍ വാക്കുകളില്‍ വിളക്കു കത്തുന്നതു കാണാം'' - ജീവിതം എന്തു പഠിപ്പിച്ചു' എന്ന ടി. എന്‍. ജയചന്ദ്രന്റെ പംക്തിയില്‍ മുമ്പൊരിക്കില്‍ ശിഹാബുദ്ദീന്‍ ഇങ്ങനെ എഴുതി. ഈ പ്രസ്താവനയെ സാധൂകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥകള്‍. മാധവിക്കുട്ടിയും, ടി. പത്മനാഭനും പ്രൊഫ. എം. എന്‍. വിജയനും ശിഹാബുദ്ദീന്റെ കഥകള്‍ക്കു നേരെ ചൊരിഞ്ഞ പ്രശംസാ വചനങ്ങള്‍ സത്യത്തിന്റെ രജതരേഖയായി ഈ കഥകളില്‍ നാം വായിച്ചെടുക്കുന്നു.

കാല്‍നൂറ്റാണ്ടു കാലമായി ശിഹാബുദ്ദീന്‍ നിശ്ശബ്ദമായി, എന്നാല്‍ ആഴത്തില്‍ മുഴക്കങ്ങളുണ്ടാക്കി മലയാള കഥയ്‌ക്കൊപ്പം യാത്ര ചെയ്യുന്നു. പഴയതും പുതിയതുമായ ശിഹാബുദ്ദീന്‍ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഈ എഴുത്തുകാരന്‍ തന്റെ രചനകളില്‍ നിരന്തരം നടത്തിയ അഴിച്ചുപണികളുടെ ചരിത്രരേഖകൂടിയാണീ പുസ്തകം എന്നു കാണാം.

ശിഹാബുദ്ദീന്റെ കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Publisher Poorna Publications
ISBN ISBN: 978-81-300-0988-9, 9788130009889
Size Demy 1/8
Pages 452