പ്രതിലോകം

Be the first to review this product

Availability: In stock

Rs. 85.00

Quick Overview

ചരിത്രത്തിനുമേല്‍ കഥകളും, ചരിത്രത്തിനും കഥകള്‍ക്കുംമേല്‍ ഐതിഹ്യങ്ങളും അവസാദങ്ങളായി മൂടിക്കിടക്കുന്നു. ഇന്ത്യന്‍ മിത്തുകളില്‍ ഗ്രന്ഥകാരന്‍ നടത്തിയ ഒറ്റയാള്‍ ഖനനത്തിന്റെ ഫലമാണ് ഈ ചെറുപുസ്തകം. അതുകൊണ്ടുതന്നെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ട്രക്കുപോലെ അപകടകരമാകുന്നു ഇത്. ഒരപകസര്‍പ്പകസ്വഭാവവും ഇതിനുണ്ട്.

പ്രതിലോകം

Double click on above image to view full picture

Zoom Out
Zoom In

Details

ഋഷിമാരും ആദികവിയും വേദവ്യാസനും മഹാപാദങ്ങള്‍ വെച്ചുകടന്നുപോയ വഴിത്താരകളില്‍ അവര്‍ വിട്ടേച്ചുപോയ അന്തരാളങ്ങളില്‍ ഉത്ഖനനം നടത്തി കണ്ടെത്തിയതാണ് ഈ ഗ്രന്ഥത്തിലെ ഉപലബ്ധികള്‍. അശ്വഘോഷനും, മാത്യുആര്‍നോള്‍ഡും, ഹെര്‍മ്മന്‍ഹെസ്സേയും, ഓഷോവും, ഇരാവതികാര്‍വേയും, രാഹുല്‍സാംകൃത്യായനും, കാഞ്ചഐലയ്യയും സഞ്ചരിച്ച വഴികളില്‍നിന്നും മാറിയാണ് ആ യാത്ര. ഇതിഹാസങ്ങളിലെ ആത്മീയാതീന കല്പനകള്‍ വകഞ്ഞുമാറ്റിയാല്‍ സ്‌നേഹനീപൂവ് കണ്ണിലൊഴിച്ചാലെന്നപോലെ പലതും തെളിഞ്ഞുകിട്ടുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമനെന്തിന് ഒരു വാനരനെ ഒളിയമ്പെയ്തുകൊന്നു? നവവധുവായ ഊര്‍മ്മിളയെ ലക്ഷ്മണനെന്തിന് വീട്ടില്‍ ഉപേക്ഷിച്ചിട്ടുപോയി? ഗൗതമന്‍ എന്തിന് ഒളിച്ചോടി? എന്നിങ്ങനെ പല സമസ്യകളും അനാവരണം ചെയ്യപ്പെടുന്നു.

ചരിത്രത്തിനുമേല്‍ കഥകളും, ചരിത്രത്തിനും കഥകള്‍ക്കുംമേല്‍ ഐതിഹ്യങ്ങളും അവസാദങ്ങളായി മൂടിക്കിടക്കുന്നു. ഇന്ത്യന്‍ മിത്തുകളില്‍ ഗ്രന്ഥകാരന്‍ നടത്തിയ ഒറ്റയാള്‍ ഖനനത്തിന്റെ ഫലമാണ് ഈ ചെറുപുസ്തകം. അതുകൊണ്ടുതന്നെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ട്രക്കുപോലെ അപകടകരമാകുന്നു ഇത്. ഒരപകസര്‍പ്പകസ്വഭാവവും ഇതിനുണ്ട്.

Additional Information

Author കണ്ണന്‍ കരിങ്ങാട്
Publisher Poorna Publications
ISBN ISBN: 978-81-300-1040-3, 9788130010403
Size Demy 1/8
Pages 136

Product Tags

Use spaces to separate tags. Use single quotes (') for phrases.