ജാലക കാഴ്ച്ചകള്‍

Be the first to review this product

Availability: In stock

Rs. 85.00

Quick Overview

മലയാളി ഗള്‍ഫ് ജീവിതത്തിന്റെ പെണ്‍വിചാരങ്ങളും ഭാവനകളും വിജയകരമായി അവതരിപ്പിക്കുന്ന എഴുത്തുകാരികള്‍ നമുക്ക് കുറവാണ്.ഫ്‌ളാറ്റിന്റെ നാലുചുമരുകളിലേക്ക് മലയാളി പെണ്‍ജീവിതത്തെ പറിച്ചുനടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഷഹീറാ നസീറിന്റെ കഥകള്‍ മികച്ച അനുഭവപരിസരമാണ് തുറന്നിടുന്നത്

ജാലക കാഴ്ച്ചകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ഷഹീറയുടെ ജാലകക്കാഴ്ചകളില്‍ ജീവിതം നിസ്സംഗമായ ഒരു മൃദുമന്ദഹാസത്തോടെ നമ്മോട് പലതും മന്ത്രിക്കുന്നു. ഈ എഴുത്തുകാരി നാളെ നമ്മുടെ സാഹിത്യ സദസ്സിലെ കുറെക്കൂടി ഉന്നതമായ പീഠത്തില്‍ ഇരിപ്പുറപ്പിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. ഈ പൊന്നനിയത്തിക്ക് എന്റെ എല്ലാ ഭാവുകങ്ങളും ഇപ്പോഴെ!. സുഭാഷ് ചന്ദ്രന്‍ മലയാളി ഗള്‍ഫ് ജീവിതത്തിന്റെ പെണ്‍വിചാരങ്ങളും ഭാവനകളും വിജയകരമായി അവതരിപ്പിക്കുന്ന എഴുത്തുകാരികള്‍ നമുക്ക് കുറവാണ്.ഫ്‌ളാറ്റിന്റെ നാലുചുമരുകളിലേക്ക് മലയാളി പെണ്‍ജീവിതത്തെ പറിച്ചുനടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഷഹീറാ നസീറിന്റെ കഥകള്‍ മികച്ച അനുഭവപരിസരമാണ് തുറന്നിടുന്നത്. മലയാളിയുടെ ഗള്‍ഫ് പെണ്‍ജീവിതത്തെ കരുണാരസത്തിലും ഹാസ്യഭംഗിയിലും ചാലിച്ചെഴുതാനും ഈ എഴുത്തുകാരി ശ്രദ്ധിക്കുന്നു.ഖദീജാത്ത പോലുള്ള അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട ് സമ്പന്നമാണ് മിക്ക കഥകളും.മരുഭൂമിയിലെ ഒരു കെട്ടിടത്തിനകത്തെ ജനാലയിലൂടെപുറത്തേയ്ക്ക് നോക്കുന്ന മലയാളി സാംസ്‌കാരികതയുടെ നഷ്ടവേദനകളും ഈ കഥകളുടെ അടിയൊഴുക്കാണ്. ഷിഹാബുദ്ദീന്‍പൊയ്ത്തുകടവ് ജാലകക്കാഴ്ചയിലെ തെളിഞ്ഞതും തഴക്കം വന്നതുമായ ഷഹീറയുടെ ഭാഷയാണ്ഏറെ ശ്രദ്ധേയമായി അനുഭവപ്പെട്ടത്. മിക്ക കഥകളും അതിന്റെ ക്രാഫ്റ്റ് കൊ ണ്ട് എനിക്ക് വളരെ ഇഷ്ടമായി. മലയാള കഥാലോകത്ത് സ്വന്തമായ ഒരിടം ക ണ്ടെത്താന്‍ഷഹീറയ്ക്ക് കഴിയും എന്നുറപ്പാണ്. ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ... കെ.ആര്‍. മീര

Keywords: Jalakakazhchakal,Shaheera Nazeer

Additional Information

Author Shaheera Nazeer
Publisher Poorna Publications
ISBN ISBN: 9788130018256
Size Demy 1/8
Pages 96

You may also be interested in the following product(s)

10 കുട്ടിക്കഥകള്‍

10 കുട്ടിക്കഥകള്‍

Rs. 35.00
കുട്ടികളും ഔഷധസസ്യങ്ങളും

കുട്ടികളും ഔഷധസസ്യങ്ങളും

Rs. 75.00
വീട്ടുമുറ്റത്തൊരു ഉദ്യാനം

വീട്ടുമുറ്റത്തൊരു ഉദ്യാനം

Rs. 50.00
 

Product Tags

Use spaces to separate tags. Use single quotes (') for phrases.