ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും

Be the first to review this product

Availability: In stock

Rs. 55.00

Quick Overview

'ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും'എന്ന ഈ കൃതി ധ്യാനത്തിലൂടെ മെച്ചപ്പെട്ട ജീവിതം കൈവരിക്കാന്‍ ഉതകുന്ന തരത്തില്‍ രചിക്കപ്പെട്ടവതാണ്. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത മനോരോഗചികിത്സാവിദഗ്ദ്ധന്‍ ഡോ. എസ്. ശാന്തകുമാറിന്റെ ലളിതമായ ശൈലിയിലുള്ള ഈ കൃതി മനഃസമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന കാര്യത്തില്‍ സംശയമില്ല.

ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും

Double click on above image to view full picture

Zoom Out
Zoom In

Details

ധ്യാനത്തിലൂടെ മനുഷ്യന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുന്നു. പ്രത്യേകനിലവാരത്തിലുള്ള ആനന്ദവും, സമാധാനവും മറ്റുള്ളവരുമായി അനായാസം പെരുമാറാനുള്ള സാധ്യതയുമെല്ലാം ധ്യാനത്തിലൂടെ ലഭ്യമാകുന്നു. മറ്റുള്ളവരുമായി ഗാഢമായ സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു. ഇതരവ്യക്തികളുമായി പെരുമാറുമ്പോള്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണുവാനും കൂടുതല്‍ ഹൃദയം തുറന്ന് ആത്മാര്‍ത്ഥതയോടെ അവരുമായി അടുക്കാനും ധ്യാനം ശീലിക്കുന്ന വ്യക്തികള്‍ക്ക് അനായാസം സാധിക്കുന്നു. വ്യക്തമായ ഉള്‍ക്കാഴ്ച, സാധാരണയില്‍ കവിഞ്ഞ കഴിവുകള്‍, കൂടുതല്‍ ആനന്ദം, കൂടുതല്‍ സ്വാതന്ത്ര്യം, അധികമായ മനഃശാന്തി, ആത്മീയമായ തിരിച്ചറിവ്, മനസ്സിന്റെ വ്യക്തതയും വികാസവും, തീരുമാനമെടുക്കാനുള്ള കഴിവ്, കൂടുതല്‍ ഊര്‍ജ്ജം, മെച്ചപ്പെട്ട ബന്ധങ്ങള്‍, കൂടുതല്‍ ക്രിയാത്മകത്വം, വ്യക്തദിശാബോധം, തെളിഞ്ഞ ലക്ഷ്യബോധം, സ്വാശ്രയശേഷി, ഫലപ്രദവും വിജയകരവുമായ ജീവിതം എന്നിവയാണ് ധ്യാനമാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നത്. 'ആത്മീയമാര്‍ഗ്ഗങ്ങളും മനഃസമാധാനവും'എന്ന ഈ കൃതി ധ്യാനത്തിലൂടെ മെച്ചപ്പെട്ട ജീവിതം കൈവരിക്കാന്‍ ഉതകുന്ന തരത്തില്‍ രചിക്കപ്പെട്ടവതാണ്. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത മനോരോഗചികിത്സാവിദഗ്ദ്ധന്‍ ഡോ. എസ്. ശാന്തകുമാറിന്റെ ലളിതമായ ശൈലിയിലുള്ള ഈ കൃതി മനഃസമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന കാര്യത്തില്‍ സംശയമില്ല.

Additional Information

Author ഡോ. എസ്. ശാന്തകുമാര്‍
Publisher Poorna Publications
ISBN ISBN 81-300-0305-8, 8130003058
Size Demy 1/8
Pages 112

Product Tags

Use spaces to separate tags. Use single quotes (') for phrases.