X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Computer

9 Item(s)

per page

Set Ascending Direction
  1. ഉപയോഗിക്കാം സ്മാര്‍ട്ടായി

    ഉപയോഗിക്കാം സ്മാര്‍ട്ടായി

    Rs. 125.00

    സാങ്കേതികവിദ്യയെ കൈപ്പിടിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന കൈപ്പുസ്തകം. ഏതു വീട്ടിലും ഒരു കോപ്പിയുണ്ടായിരിക്കണമെന്നു നിസംശയം പറയാവുന്ന ഗ്രന്ഥം. Learn More
  2. ഫേസ്ബുക്ക് അറിയേണ്ടതും കരുതേണ്ടതും

    ഫേസ്ബുക്ക് അറിയേണ്ടതും കരുതേണ്ടതും

    Rs. 125.00

    ഫേസ്ബുക്കിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നവര്‍ ഒരുക്കുന്ന ചതിക്കുഴികളെയും കെണികളെയും പറ്റിയുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ആര്‍ക്കും ഗുണകരമാകും. ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്ന രചനാശൈലിയും അടിസ്ഥാനതത്വങ്ങള്‍ മുതല്‍ പരിചയപ്പെടുത്തുന്ന സമീപനവും ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. ഇന്നിപ്പോള്‍ പ്രചാരത്തിലുള്ള സാമൂഹ്യമാധ്യമങ്ങലെയെല്ലാം കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. Learn More
  3. എം.എസ്. എക്‌സല്‍

    എം.എസ്. എക്‌സല്‍

    Rs. 185.00

    Out of stock

    മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിന്റെ പ്രധാനഭാഗമായ എം.എസ്. എക്സലിനെക്കുറിച്ച് മലയാളത്തിലിറങ്ങിയ ആധികാരികമായ പുസ്തകം. ഒട്ടേറെ കമ്പ്യൂട്ടർ പുസ്തകങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ മനയ്ക്കൽ രാധാകൃഷ്ണന്റെ ലളിതമായ ആഖ്യാനശൈലി ഈ പുസ്തകത്തിന്റെ പ്രധാന പ്രത്യേകതയാണ്. Learn More
  4. കോറല്‍ഡ്രോ

    കോറല്‍ഡ്രോ

    Rs. 150.00

    ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച ഒരു മാന്ത്രിക സോഫ്റ്റ്‌വെയറാണ് കോറല്‍ ഡ്രോ. വ്യക്തിയുടെ അഭിരുചികള്‍ക്കും ഭാവനകള്‍ക്കും പൂര്‍ത്തീകരണം നല്കാനും ഇത് കാരണമായിത്തീര്‍ന്നു. കോറല്‍ഡ്രോവിന്റെ സാങ്കേതിക വശങ്ങളും അത് എങ്ങനെയെല്ലാമാണ് പ്രയോഗിക്കേണ്ടതെന്നും സമഗ്രമായും ആധികാരികമായും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. Learn More
  5. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ്

    പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ്

    Rs. 200.00

    വിവരസാങ്കേതിക വിദ്യയുടെ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വികാസം ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ റിപ്പയര്‍മെന്റും പ്രധാനസംഗതിയായി മാറുന്നു. കമ്പ്യൂട്ടര്‍ നേരിടുന്ന രോഗലക്ഷണങ്ങളും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം. Learn More
  6. 14 ദിവസംകൊണ്ട് HTML പഠിക്കാം

    14 ദിവസംകൊണ്ട് HTML പഠിക്കാം

    Rs. 80.00

    ആധുനിക ഇന്‍ഫര്‍മേഷന്‍ യുഗത്തിന്റെ തിലകക്കുറിയാണ് ഇന്റര്‍നെറ്റ്. ഈ പുതുമാധ്യമത്തിന്റെ നന്മയും തിന്മയുമെല്ലാം ഇന്ന് നാമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അതിവേഗത്തിലുള്ള പ്രചാരം വെബ്ഡിസൈനിംഗ് രംഗത്ത് തുറന്നിരിക്കുന്ന സാധ്യതകള്‍ ചെറുതൊന്നുമല്ല. സാധാരണ വെബ്ഡിസൈനിംഗ് മുതല്‍ അതിസങ്കീര്‍ണമായ വെബ്‌പ്രോഗ്രാമിംഗ് വരെ ഇന്ന് വളരെയധികം സാധ്യതകള്‍ ഒരുക്കിത്തരുന്നു. Learn More
  7. 14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം

    14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം

    Rs. 95.00

    കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു സവിശേഷതയാണ് ഡിജിറ്റര്‍ ഗ്രാഫിക് ഡിസൈനിംഗ്. ഇതിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കേണ്ട ആവശ്യമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ സാധിച്ചാല്‍ ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗില്‍ ആര്‍ക്കും അത്ഭുതം സൃഷ്ടിക്കാം. Learn More
  8. 14 ദിവസംകൊണ്ട് കമ്പ്യൂട്ടര്‍ പഠിക്കാം

    14 ദിവസംകൊണ്ട് കമ്പ്യൂട്ടര്‍ പഠിക്കാം

    Rs. 95.00

    നമ്മുടെ നിത്യജീവിതത്തില്‍നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു കമ്പ്യൂട്ടര്‍. അറിഞ്ഞോ അറിയാതെയോ നാമെല്ലാം കമ്പ്യൂട്ടറിന്റെ ഗുണഭോക്താക്കളാകുകയാണ്. ഇനിയും കമ്പ്യൂട്ടറിന് നേരെ മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് നാമിന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. Learn More
  9. 14 ദിവസംകൊണ്ട് വിന്‍ഡോസ് പഠിക്കാം

    14 ദിവസംകൊണ്ട് വിന്‍ഡോസ് പഠിക്കാം

    Rs. 95.00

    മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടര്‍ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും തുടക്കക്കാരും ആദ്യം പരിചയപ്പെടുന്ന വാക്കിലൊന്ന്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാലോ? ഒരിക്കലും പിരിഞ്ഞുപോകാനാവാത്തവിധം നിങ്ങളുടെ രക്തത്തിലും പ്രവൃത്തിയിലും അലിഞ്ഞുചേരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. അതേ, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് മാറിയത് ഉപയോക്താക്കളുടെ മനസ്സിലേക്ക് കടന്നുകയറാനുള്ള ഈ മാന്ത്രികവിദ്യ കൈമുതലാക്കിയതുകൊണ്ടാണ്. Learn More

9 Item(s)

per page

Set Ascending Direction