Biography & Memoirs
-
പ്രതിഭശാലികള്‍
Rs. 90.00സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെയും കര്മ്മധീരതയോടെയും പ്രവര്‍ത്തിച്ച് കാലഘട്ടങ്ങള്‍ക്കു വെളിച്ചം പകര്‍ന്ന പ്രതിഭാശാലികളുടെ ജീവിതരംഗത്തെക്കുറിച്ചാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് വീര്യം ഉള്‍ക്കൊണ്ട് ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയ ധീര മനുഷ്യരെ ആദരവോടെ നോക്കിക്കാണാനും അവരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കാനും ഈ ജീവചരിത്രക്കുറിപ്പുകള്‍ സഹായകരമായിരിക്കും. Learn More -
സദ്ഗുരു ശ്രീ ശെമ്മങ്കുടി സ്വാമി
Rs. 150.00ശെമ്മങ്കുടി സ്വാമികളുടെ കൂടെയുള്ള ജീവിതഭാഗ്യങ്ങളും സ്വാമി കേരളത്തിന് നല്കിയ സംഗീത സേവനങ്ങളെപ്പറ്റിയും വിവരിക്കുന്ന ഈ ഗ്രന്ഥം ഒരു ഗുരുദക്ഷിണയായി രാമചന്ദ്രന് സ്വാമിക്ക് സമര്‍പ്പിക്കുകയാണ്. Learn More -
മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി
Rs. 85.00എതിര്‍പ്പുകള്‍ക്കു തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ്. മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. Learn More -
ബാഫഖി തങ്ങൾ
Rs. 55.00മനുഷ്യസ്നേഹമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിന്റെ ചരിത്രം അക്ഷരാർത്ഥത്തിൽ ജ. ബാഫഖി തങ്ങളുടെ ചരിത്രംകൂടിയാണ്. Learn More -
എന്റെ വഴിയമ്പലങ്ങള്‍
Rs. 175.00മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും. Learn More -
പനിനീര്‍പൂക്കളുടെ രാജകുമാരന്
Rs. 45.00കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജീവചരിത്രം അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അപാരമായ കര്മ്മവീര്യംകൊണ്ടും അത്യൂല്കര്ഷമായ ജീവിതം വെട്ടിപ്പിടിച്ച നെഹ്റുവിന്റെ ജീവിതകഥ Learn More -
കണ്ണീരിന്റെ മാധുര്യം
Rs. 50.00ടൂറിങ്ങ് ബുക്സ്റ്റാള്‍ പൂര്‍ണയായി, പൂര്‍ണ്ണമായി, ആസ്ഥാനമായി, ആസ്തിയായി. ബാലേട്ടന് ന്ല്ല കുടുംബനാഥനായി, നല്ലകുട്ടികളുടെ അച്ഛനായി, ലോകസഞ്ചാരിയായി. ഇപ്പോഴും ആ ചിരി അതുപോലെ ശേഷിക്കുന്നു. പരമധന്യമായ ആ ജീവിതത്തെ നമസ്ക്കരിക്കാതെ വയ്യ - അതിന് മംഗളം നേരാതെയും. Learn More -
എന്റെ ബാല്യകാല സ്മരണകള്‍
Rs. 70.00വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. പ്രകൃതിയേയും മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഭാവനയ്ക്ക് ചിറകുകള് മുളപ്പിച്ച രവിയുടെ ബാല്യകാലത്തിന്റെ ഹൃദ്യമായ ആവിഷ്കാരം. മഹാകവിയുടെ മനസ്സിനെ രൂപപ്പെടുത്തിയ സംഭവപരമ്പരകളുടെ കാവ്യാത്മകമായ ചിത്രീകരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാനും ഹൃദയത്തില്‍ സൂക്ഷിക്കാനും വിശ്വോത്തരമായ ഓര്‍മ്മപ്പുസ്തകം. Learn More -
അലക്സാണ്ടര്‍ ഗ്രഹാംബെല്‍
Rs. 50.00ടെലിഫോണിനെക്കുറിച്ച് സങ്കല്പിക്കാന് കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിരന്തര പരീക്ഷണത്തിലൂടെയും ആത്മാര്‍ത്ഥ പരിശ്രമത്തിലൂടെയും ടെലിഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാംബെല്‍. അദ്ദേഹത്തെപ്പറ്റി ഒരു സാമാന്യവിവരം ലഭിക്കുവാന്‍ ഈ ചെറുഗ്രന്ഥം സഹായകരമായിരിക്കും. ലളിതമായ ശൈലിയിലൂടെ ഒരു ശാസ്ത്രകാരന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം ഇതില്‍ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. Learn More -
കെ.രാഘവന്. ഒരു സംഗീതവിചാരം
Rs. 100.00മലയാള സംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞനാണ് കെ.രാഘവന്. നാടോടി ഈണങ്ങള്‍കൊണ്ട് മലയാളികളുടെ ഉള്ളുണര്‍ത്തി ചലച്ചിത്രഗാനങ്ങളുടെ നാട്ടുവഴി വെട്ടിത്തുറന്ന രാഘവസംഗീതത്തിന് ഓര്‍മ്മകളുടെയും പഠനങ്ങളുടെയും സ്നേഹാദരം അര്‍പ്പിക്കുന്ന ഉജ്ജ്വലകൃതി. സ്മരണകളും പാഠങ്ങളും അനശ്വരമാക്കുന്ന സംഗീതകലയുടെ കാലചരിത്രം. Learn More -
അഭിവാദയേ
Rs. 120.00കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ശ്രദ്ധേയങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ വി.ടി. ഭട്ടതിരിപ്പാടിന്റെ സംഭവബഹുലമായ ജീവചരിത്രം. ഒപ്പം ഒരു കാലത്തെ കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ അവസ്ഥാവിശേഷങ്ങളും മാടമ്പിന്റെ സരളമായ ആഖ്യാനം. Learn More -
നീതിപര്വം
Rs. 150.00നീതിന്യായ രംഗത്ത് ജസ്റ്റിസ് എം. ആര്. ഹരിഹരന് നായരുടെ മൂന്നു പതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. Learn More