X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

5 Item(s)

per page

Set Ascending Direction
  1. തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

    തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

    Rs. 350.00

    മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളില്‍ ആഴത്തില്‍ സ്പര്‍ശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം. Learn More
  2. തെരഞ്ഞെടുത്ത കഥകള്‍ - പാറപ്പുറത്ത്

    തെരഞ്ഞെടുത്ത കഥകള്‍ - പാറപ്പുറത്ത്

    Rs. 300.00

    വിശാലഭാരതത്തിന്റെ മുക്കിലും മൂലയിലുമായി കഥാകാരന്‍ കഴിച്ചുകൂട്ടിയ പത്തിരുപതുകൊല്ലക്കാലത്തെ സങ്കീര്‍ണ്ണാനുഭവങ്ങള്‍ ആവിഷ്‌കരിച്ച അനശ്വര കഥകള്‍. മലയാള കഥാസാഹിത്യത്തിലെ ഒരു കാലത്തിന്റെ തുടിപ്പുകള്‍. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം. Learn More
  3. മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍

    മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍

    Rs. 315.00

    ഉദാത്തമായ ആദര്‍ശശുദ്ധിയും അടക്കാനാവാത്ത സാമൂഹ്യപരിഷ്‌ക്കരണാഭിമുഖ്യവും മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചത്തില്‍ തെളിഞ്ഞു കാണുന്നതോടൊപ്പം കഥപറച്ചിലിന്റെ നവീനമായ വഴികളെ നമുക്ക് പരിചിതമാക്കുകയും ചെയ്യുന്നു. ഒരേസമയം ആഹ്ലാദ ദായകവും അസ്വാസ്ഥ്യജനകവും ഒപ്പം പൊട്ടിച്ചിരിപ്പിക്കുന്നതും ചിലപ്പോള്‍ കൊണ്ടുകയറുന്ന സൂചിമുനപോലെ വേദനിപ്പിക്കുന്നതുമായ കഥയുടെ വിസ്തൃതമായ ഒരു ലോകമാണ് ഈ സമാഹാരത്തിലൂടെ ഇതള്‍ വിരിയുന്നത്. Learn More
  4. പത്മനാഭന്റെ കഥകള്‍

    പത്മനാഭന്റെ കഥകള്‍

    Rs. 350.00

    ജീവിതത്തിന്റെ ആത്മാവിലേക്ക്, മനുഷ്യനെ ചൂഴ്ന്നു നില്ക്കുന്ന പ്രശ്‌നങ്ങളിലേക്ക്, കടന്നുവരികയും മലയാളത്തിന്റെ വരപ്രസാദമായി നിലകൊള്ളുകയുമാണ് പത്മനാഭന്റെ കഥകള്‍. ഏകാന്തതയുടെ സങ്കടങ്ങള്‍ ഈ കഥകളുടെ ഭാവശില്പമൊരുക്കുന്നു. Learn More
  5. ശിഹാബുദ്ദീന്റെ കഥകള്‍

    ശിഹാബുദ്ദീന്റെ കഥകള്‍

    Rs. 380.00

    കാല്‍നൂറ്റാണ്ടു കാലമായി ശിഹാബുദ്ദീന്‍ നിശ്ശബ്ദമായി, എന്നാല്‍ ആഴത്തില്‍ മുഴക്കങ്ങളുണ്ടാക്കി മലയാള കഥയ്‌ക്കൊപ്പം യാത്ര ചെയ്യുന്നു. പഴയതും പുതിയതുമായ ശിഹാബുദ്ദീന്‍ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഈ എഴുത്തുകാരന്‍ തന്റെ രചനകളില്‍ നിരന്തരം നടത്തിയ അഴിച്ചുപണികളുടെ ചരിത്രരേഖകൂടിയാണീ പുസ്തകം. Learn More

5 Item(s)

per page

Set Ascending Direction