X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 49 to 60 of 117 total

per page
Page:
 1. 3
 2. 4
 3. 5
 4. 6
 5. 7

Set Ascending Direction
 1. ഭൂമിയുടെ കണ്ണ്

  ഭൂമിയുടെ കണ്ണ്

  Rs. 60.00

  മനസ്സിലും ചിന്തയിലും ഭൂമിയുടെ കണ്ണായ സ്വന്തം കണ്ണ് ഒളിച്ചുവച്ചിട്ടുള്ള കഥാകാരി. പ്രകൃതിയില്‍നിന്നും, സമൂഹത്തില്‍നിന്നും കണ്ണുകളയച്ച് ഒപ്പിയെടുക്കുന്നത് കാലികപ്രസക്തിയുള്ള വിഷയങ്ങളാണ്. ഓരോ നറുബിന്ദുവില്‍നിന്നും സന്ദര്‍ഭങ്ങള്‍ ഇതള്‍വിരിഞ്ഞ് കയ്യടക്കമുള്ള ഭാഷയിലൂടെ വിടര്‍ന്ന് വികസിക്കുന്നത് കാണാവുന്ന ഏതാനും കഥകളടങ്ങിയ സമാഹാരം. ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങള്‍ ഇതിലെ കഥകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. Learn More
 2. റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

  റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

  Rs. 90.00

  റിസര്‍വു ചെയ്യാത്ത ബെര്‍ത്തിലെ ചില വാക്കുകള്‍ വിലാപകാവ്യത്തിലെ ഈരടിപോലെ വന്ന് മനസ്സില്‍ തട്ടുന്നു. അയാള്‍ ഉത്തരം പറയാതെ നില്ക്കുകയാണ്. 'ഇത്രയും ക്രൂരമായ അനുഭവം പ്രതീക്ഷിച്ചില്ല. ഉവ്വോ?' അതിനും അയാള്‍ ഉത്തരം പറഞ്ഞില്ല. കുറച്ചുനേരം അയാളെ നോക്കിനിന്നിട്ട് അവള്‍ പറഞ്ഞു: 'വരൂ, ഒരു ദിവസം ഇവിടെ താമസിച്ചിട്ട് പൊയ്‌ക്കൊള്ളൂ.' അപ്പോള്‍ അയാളുടെ ചുണ്ടില്‍ പുഞ്ചിരിയൂറിനിന്നു. ഉറൂബിന്റെ ഹൃദയസ്പര്‍ശിയായ 12 കഥകളുടെ സമാഹാരം. Learn More
 3. മാനാഞ്ചിറ

  മാനാഞ്ചിറ

  Rs. 70.00

  ജീവിതക്കാഴ്ചകളില്‍നിന്നു വിരിയുന്ന കഥകള്‍ക്ക് സത്യത്തിന്റെ സുഗന്ധവും നീതിബോധത്തിന്റെ സൗന്ദര്യവുമുണ്ടാകും. കാരണം ചുറ്റുപാടുകളില്‍നിന്നു കണ്ടെടുക്കപ്പെടുന്ന കഥാപാത്രങ്ങള്‍ സമൂഹയാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടി പിടിക്കുന്നവരാണ്...നീറുന്ന ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിക്കന്ന പതിനഞ്ചുകഥകളുടെ സമാഹാരം. Learn More
 4. തെരഞ്ഞെടുത്ത കഥകള്‍ - പാറപ്പുറത്ത്

  തെരഞ്ഞെടുത്ത കഥകള്‍ - പാറപ്പുറത്ത്

  Rs. 300.00

  വിശാലഭാരതത്തിന്റെ മുക്കിലും മൂലയിലുമായി കഥാകാരന്‍ കഴിച്ചുകൂട്ടിയ പത്തിരുപതുകൊല്ലക്കാലത്തെ സങ്കീര്‍ണ്ണാനുഭവങ്ങള്‍ ആവിഷ്‌കരിച്ച അനശ്വര കഥകള്‍. മലയാള കഥാസാഹിത്യത്തിലെ ഒരു കാലത്തിന്റെ തുടിപ്പുകള്‍. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം. Learn More
 5. വിസ്മയ കഥകള്‍

  വിസ്മയ കഥകള്‍

  Rs. 35.00

  വിസ്മയകഥകള്‍ നിങ്ങളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തേക്കാം. പക്ഷേ...രാത്രിയുടെ യാമങ്ങളില്‍ വിജനവീഥിയില്‍ ഒറ്റപ്പെടുന്നവര്‍ക്ക് മുന്നില്‍ പലപ്പോഴും നിശ്ശബ്ദത ഭീകരത നിറയ്ക്കുമ്പോള്‍ അദൃശ്യങ്ങള്‍ ദൃശ്യങ്ങളായും അവിശ്വാസം വിശ്വാസമായും മാറുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങളെ ഒരിക്കലും അന്ധവിശ്വാസങ്ങളുടെ അടിത്തട്ടിലേക്ക് താഴ്ത്താതിരിക്കട്ടെ. Learn More
 6. ഭദ്രം സുരക്ഷിതം

  ഭദ്രം സുരക്ഷിതം

  Rs. 60.00

  ഹൃദ്യമായ ജീവിതമുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന കഥകള്‍. നന്മയും തിന്മയും ഇടകലര്‍ന്ന കഥാ സന്ദര്‍ഭങ്ങള്‍. ഒരു ചെറുപുഞ്ചിരിയോടെ വായിച്ചാസ്വദിക്കാവുന്ന ശത്രുഘ്‌നന്റെ പത്തു കഥകളുടെ സമാഹാരം. Learn More
 7. പുള്ളിമാന്‍

  പുള്ളിമാന്‍

  Rs. 100.00

  യൗവനകാലത്തുതന്നെ വിധവയാകേണ്ടിവന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരുകയും അതിന്റെ ലഹരി തീരുംമുന്‍പുതന്നെ അത് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, അതില്‍നിന്നുണ്ടായ പ്രതികാരം നിര്‍വ്വഹിക്കയും ചെയ്ത കഥയാണ് 'പുള്ളിമാന്‍.' സ്ത്രീ ഹൃദയത്തിന്റെ ആഗാധതകളില്‍ അടിഞ്ഞുകിടക്കുന്ന അസൂയയും പകയും സ്വാര്‍ത്ഥതയും ഈ കഥയിലൂടെ എസ്. കെ. പുറത്തുകൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവന്‍ ഭാവനയില്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍ കൃതിക്ക് എന്തെന്നില്ലാതെ സൗന്ദര്യവും ഊര്‍ജ്ജസ്വലതയും നല്കിയിരിക്കുന്നു. Learn More
 8. കഥയല്ലാത്ത കഥകള്‍

  കഥയല്ലാത്ത കഥകള്‍

  Rs. 32.00

  ലേഖകന്റെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതത്തിലുണ്ടായ രസകരമായ ചില അനുഭവങ്ങളുടെ യഥാതഥവും ആസ്വാദ്യവുമായ അവതരണമാണ് കഥകളുടെ രൂപത്തില്‍ ഈ ഗ്രന്ഥം മുഖേന നിര്‍വ്വഹിക്കുന്നത്. Learn More
 9. സ്നാനം

  സ്നാനം

  Rs. 40.00

  ‌നഗ്നമാക്കപ്പെടുന്ന ജീവിതങ്ങള്‍ക്കു മേലേക്ക് സ്‌നാനമായി നിറയുകയാണ് കൊച്ചുബാവ. വൈവിധ്യപൂര്‍ണമായ ജീവിത മേഖലകളെ ഭാഷയുടെ സാന്ദ്രഘടനയിലൂടെ നേരിടുകയാണ് ഈ എഴുത്തുകാരന്‍. അടുക്കള, പ്രണയം, കോണുകള്‍ സമചതുരത്തില്‍ തുടങ്ങി ചര്‍ച്ചചെയ്യപ്പെട്ട പന്ത്രണ്ട് കഥകള്‍....കണ്ടതല്ല, കാണാനിരിക്കുന്നതാണ് ജീവിതമെന്ന് ചുരുങ്ങിയ വാക്കുകളില്‍ ഓര്‍മ്മപ്പെടുത്തുകയാണ് കൊച്ചുബാവ. Learn More
 10. പൊളളിയ ഒരുവിരല്‍

  പൊളളിയ ഒരുവിരല്‍

  Rs. 90.00

  അനിയന്ത്രിതമായ കാലപ്പെരുമയില്‍ ഈടുവെച്ചതോരോന്നും മണ്‍മറയുമ്പോള്‍ പ്രതിരോധത്തിന്റെ മിന്നലുകളാകുന്ന മിനിക്കഥകളുടെ സമാഹാരം. സൂക്ഷ്മബോധത്തോടെ രചിക്കപ്പെട്ട ഈ കഥകള്‍ക്ക് മെലിഞ്ഞതിന്റെ ഭംഗിയുണ്ട്. ആഖ്യാനത്തിന്റെ അന്യാദൃശ്യ ചാരുതയുണ്ട്. ഉണര്‍വ്വിലും ഉറക്കത്തിലും വായനക്കാരെ ജാഗ്രതയിലേക്കും നൈതികതയിലേക്കും തൊട്ടുണര്‍ത്തുന്ന പൊള്ളുന്ന വിരലുകളാണ് ഈ കഥകള്‍. Learn More
 11. പണം കായ്ക്കുന്ന പൂമരം

  പണം കായ്ക്കുന്ന പൂമരം

  Rs. 50.00

  പണം കായ്ക്കുന്ന പൂമരം എവിടെ എന്ന കൗതുകമാണ് കഥകളുടെ ഉറവിടങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. കഥയെന്തെന്ന പൊരുളറിയാതാവുമ്പോഴേക്കും ജീവീതം കത്തിത്തീരാറാകുന്നു. സങ്കീര്‍ണ ജീവിതത്തിന്റെ വെണ്ണീര്‍ അടരുകളിലേകക്ക് കണ്ണും മനസ്സും ഊന്നിച്ചെല്ലുന്ന പത്ത് കഥകള്‍. 2009 -ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ യു. എ. ഖാദറിന്റെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം. Learn More
 12. ഇനിയുമെത്ര കാതം

  ഇനിയുമെത്ര കാതം

  Rs. 40.00

  മനുഷ്യബന്ധങ്ങളുടെ സ്‌നിഗ്ദ്ധവും ലോലവുമായ ഇഴകള്‍ ഊടും പാവുമായി ഉരുവപ്പെട്ടവയാണ് എം. രാഘവന്റെ കഥകള്‍. തന്നോടൊപ്പമുള്ളവരെക്കുറിച്ചുള്ള ചിന്തയാല്‍ ആകുലരാകുന്നവരാണ് ഈ കഥാസാകല്യത്തിലെ മനുഷ്യര്‍. ജീവിതക്ലേശങ്ങളെ അതിജീവിക്കുന്ന പ്രത്യാശാഭരിതമായ ചിത്തവൃത്തികളാണ് അവരുടേത്. ഈ സമാഹാരത്തിലെ കഥകളെല്ലാം സ്‌നേഹദീപ്തമായ ഒരു ലോകത്തിന്റെ വിവിധ ദൃശ്യങ്ങളുടെ ഉന്മീലനങ്ങളത്രെ. ഭാവഗീതസമാനാമായ ശില്പചാരുതയാര്‍ന്ന ധ്വനിസാന്ദ്രമായ പന്ത്രണ്ടു കഥകളുടെ സമാഹാരം. Learn More

Items 49 to 60 of 117 total

per page
Page:
 1. 3
 2. 4
 3. 5
 4. 6
 5. 7

Set Ascending Direction