Poem
-
എന്റെ മണ്ണും എന്റെ പാട്ടും
Rs. 100.00പൈമ്പാലുപോലുള്ള നാട്ടുപാട്ടുകളുടെ തെളിമയാര്‍ന്ന സമാഹാരം. നാടിന്റെ ഊര്ജ്ജതാളം ഉള്ളടങ്ങിയ പാട്ടുകളുടെ അപൂര്‍വ്വശേഖരം. Learn More -
അമ്മത്തണ്ടിന്റെ മൗനം
Rs. 60.00ഇദ്ദേഹം പ്രഥമമായി ഒരു ശില്പിയാണ്, തൊഴില്‍ പോലീസിന്റേതാണ്, എന്നാല്‍ വാക്കുകളുടെയും വര്‍ണ്ണങ്ങളുടെയും സ്വപ്നങ്ങളാണ് മനസ്സു നിറയെ. അതിനാല്‍ത്തന്നെ സന്തോഷിന്റെ വരികളില്‍ നല്ല രേഖാചിത്രങ്ങളുണ്ട്. നല്ലൊരു മനസ്സുണ്ട് ഈ വരികള്‍ക്കുപിന്നില്‍. സ്നേഹവും കാരുണ്യവുമുള്ളൊരു മനസ്സ്;അതില്‍ വന്നു നിറയുന്ന വിചാരവികാരങ്ങളെ വാക്കുകളില്‍ പകര്‍ത്തിവെച്ചിരിക്കുന്നു.
--സുഗതകുമാരി Learn More -
കരുണ
Rs. 45.00വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കുമാരനാശാന്റെ സുപ്രസിദ്ധ ഖണ്ഡകാവ്യം. ഉപഗുപ്തന്റെയും വാസവദത്തയുടെയും ചരിതം ആശാന്റെ കാവ്യദര്ശനസൗരഭത്താല് അനശ്വരമായ കൃതിയാണിത. ബുദ്ധ ദര്‍ശന സൗകുമാര്യം ഈ ഖണ്ഡകാവ്യത്തില്‍ അമൃതുപോലെ വര്ഷിക്കപ്പെടുന്നു. Learn More -
കറുത്ത ചെട്ടിച്ചികള്
Rs. 85.00ആനുകാലിക ജീവിതത്തെയും ആദിമസംസ്കാരങ്ങളെയും സംയോജിപ്പിക്കുന്നതില്‍ മറ്റൊരു കേരളീയകവിയും കാണിച്ചിട്ടില്ലാത്തത്ര കരവിരുത് ഇടശ്ശേരി പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് ഈ സമാഹാരത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അറിയാം. Learn More -
രാച്ചിയമ്മ
Rs. 60.00Out of stock
ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്. Learn More -
പുത്തൻകലവും അരിവാളും പൂതപ്പാട്ടും
Rs. 55.00ആയിരക്കണക്കിന് വിപ്ലവഗാനങ്ങൾ കാലാഗ്നിയിൽ ചാമ്പലായിപ്പോകുമ്പോൾ ഇടശ്ശേരിയുടെ 'പുത്തൻകലവും അരിവാളും' ആ അഗ്നിയിൽ ഭസ്മമായിപ്പോവാതെ അവശേഷിക്കും. Learn More -
സാദരം
Rs. 60.00പ്രതിബദ്ധതയുടെ സത്തും കരുത്തും പ്രണയത്തിന്റെ ആര്‍ദ്രതയും ചേര്‍ന്ന താളബോധമുള്ള ശ്രദ്ധേയകവിതകളുടെ സമാഹാരം. Learn More -
ബലി
Rs. 35.00'മറുകരയാണെന്റെ ലക്ഷ്യം, ആ കര ഞാന്‍ ചെന്നുപറ്റും.' എന്ന് പാടിയ കവി, കാവ്യഭാവങ്ങളുടെ ആവിഷ്കാര ദാര്‍ശനികതയുടെ മറുകരയെത്താന്‍ തത്രപ്പെടുകയാണ് ഈ രചനകളിലൂടെ. Learn More -
രമണന്
Rs. 110.00മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യം. വില്പനയില് ചരിത്രം സൃഷ്ടിച്ച കൃതി. Learn More -
മരുഭൂമിയുടെ മഴഗണിതം
Rs. 75.00വായിക്കുന്ന കണ്ണുകള്‍ക്ക് ജീവിക്കുന്ന കനലക്ഷരങ്ങള്‍ കാവ്യനെന്മണികളുടെ സൂര്യകീര്‍ത്തനം പോലെ... Learn More -
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം
Rs. 35.00ഇരുപതാംനൂറ്റാണ്ടിന്റെ പശ്ചാത്തലം നാം പിന്നിട്ട രണ്ടുമൂന്നു വ്യാഴവട്ടങ്ങളുടെ ചരിത്രമാകയാല്‍, ഈ കാലഘട്ടത്തില്‍ ജീവിച്ച ഏതൊരാളുടേയും പ്രാഥമിക മാനസിക ഭാവങ്ങളുമായി കവിയുടെ ചിത്രത്തിനു സാദൃശ്യമുണ്ട്. അതുകൊണ്ട് കവിയുടെ ചിത്രം സങ്കീര്‍ണ്ണമായ ജീവിതത്തിന്റെ എല്ലാ അടിയൊഴുക്കുകളും ഉള്‍ക്കൊണ്ട ഇരുപതാംനൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ ചിത്രമായും രൂപാന്തരപ്പെടുന്നു. Learn More -
ഇടിഞ്ഞുപൊളിഞ്ഞ ലോകം
Rs. 70.00ആബാലവൃദ്ധം ആണും പെണ്ണും ഭേദമില്ലാതെ യാചകവൃത്തി തൊഴിലാക്കിയവരെപ്പറ്റി കവി ഖേദിക്കുന്നു. അവരുടെ അനിയന്ത്രിത രൂപം ഇവിടെ സൂചിപ്പിക്കുന്നു. അവശരെ രക്ഷിക്കാനെന്നും പറഞ്ഞ് പുറപ്പെട്ട രാഷ്ട്രീയനേതാക്കന്മാരെ കവി കണക്കിനു കളിയാക്കുന്നുണ്ട്. Learn More