X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Science Stories

10 Item(s)

per page

Set Ascending Direction
 1. ഷാഹിനയുടെ സ്കൂള്‍

  ഷാഹിനയുടെ സ്കൂള്‍

  Rs. 120.00

  പാ‍ഠപുസ്തകങ്ങളിലൂ‌ടെയും മറ്റും കുട്ടികള്‍ക്ക് ഏറെ കേട്ടു പരിചയമുള്ള ഗലീലിയോ,ന്യൂട്ടണ്‍, ഐന്‍സ്റ്റൈന്‍ എന്നിവരെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന കൃതി. ഷാഹിനയെന്ന സ്കൂള്‍ കുട്ടിയിലൂടെ അതിലളിതമായി പറഞ്ഞുപോകുന്ന ശാസ്ത്രസത്യങ്ങള്‍. നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. കെ. പാപ്പുട്ടിയുടെ ഹൃദ്യമായ രചന.‌ Learn More
 2. അങ്കണവാടിപ്പാട്ടുകള്‍

  അങ്കണവാടിപ്പാട്ടുകള്‍

  Rs. 50.00

  അങ്കണവാടിയിലെ തീം അനുസരിച്ച തയ്യാറാക്കിയ ഇതിലെ പാട്ടുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് അക്ഷരപ്പാതയിലൂടെ പിച്ചവയ്ക്കുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ളതാണ്. Learn More
 3. തമ്മില്‍ തമ്മില്‍

  തമ്മില്‍ തമ്മില്‍

  Rs. 45.00

  നിലവിലുള്ള വ്യവസ്ഥിതിയുടെ ഉപകരണങ്ങളാക്കി രൂപപ്പെടുത്തുന്ന നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായത്തോടുള്ള ഒരദ്ധ്യാപികയുടെ സര്‍ഗ്ഗാത്മക കലഹം കൂടി ഈ രചനകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. Learn More
 4. കടല്‍ വിസ്‌മയങ്ങള്‍

  കടല്‍ വിസ്‌മയങ്ങള്‍

  Rs. 35.00

  ജൈവവൈവിധ്യത്തിന്റെ ഈ അനന്തലോകത്തിലെ വിസ്‌മയിപ്പിക്കുന്ന കഥകള്‍. Learn More
 5. ജന്തുക്കള്‍ വിചിത്രങ്ങള്‍

  ജന്തുക്കള്‍ വിചിത്രങ്ങള്‍

  Rs. 55.00

  നമ്മുടെ ഭൂമിയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതും അല്ലാത്തതുമായി ഒട്ടേറെ ജീവികളുണ്ട്. ഇതിൽത്തന്നെ ജന്തുലോകം വിവിധങ്ങളായ ജന്തുക്കളെക്കൊണ്ട് സമ്പന്നമായിരിക്കുന്നു. നമ്മെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഈ ജന്തുക്കൾ ലോകത്തിന്റെ പലയിടങ്ങളിൽ വാഴുന്നു. അറിവും വിജ്ഞാനവും വിനോദവും ഒപ്പം വിസ്മയവും പകരുന്ന ഈ വിശേഷങ്ങളിലേക്കുള്ള നേർക്കാഴ്ചയാണ് ഈ പുസ്തകം. Learn More
 6. ഒരു പാവം ക്രൂരന്റെ കഥ

  ഒരു പാവം ക്രൂരന്റെ കഥ

  Rs. 60.00

  കടുവയിനങ്ങളും കടുവകളുടെ ജീവിതവും അവയുടെ വംശനാശവും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കഥാരൂപത്തില്‍, കുട്ടികള്‍ക്കു രസിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കടുവയെപ്പോലുള്ള സഹജീവികളോട് കരുണയും, അവ പരിസ്ഥിതിയിലെ അവിഭാജ്യഘടകങ്ങളാണെന്ന ബോധവും കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും. Learn More
 7. തത്തമ്മേ പൂച്ച പൂച്ച

  തത്തമ്മേ പൂച്ച പൂച്ച

  Rs. 45.00

  ഉറുമ്പ് തൊട്ട് ആനവരെയുള്ള ജന്തുക്കളുടെ വിചിത്രസ്വഭാവമുള്‍ക്കൊള്ളുന്ന കൗതുകശേഖരമാണീ കൃതി. ചിത്രശലഭത്തിന്റെ കഥ, നീരാളി, മാഞ്ഞുകൊണ്ടിരിക്കുന്ന പാമ്പുവംശം, ശ്വാസകോശമത്സ്യങ്ങള്‍, പടച്ചട്ടയണിഞ്ഞ ഭീരു, പുല്‍മേട്ടിലെ മറവിക്കാരന്‍, പക്ഷികളൊക്കെ പറക്കുമോ?, തത്തമ്മേ പൂച്ച പൂച്ച, ആനക്കഥ തുടങ്ങി പതിമ്മൂന്ന് അപൂര്‍വ ലേഖനങ്ങളുടെ സമാഹാരം. Learn More
 8. വീട്ടിലും തൊടിയിലും

  വീട്ടിലും തൊടിയിലും

  Rs. 45.00

  നമുക്ക് ചുറ്റുമുള്ള ജീവലോകത്തെക്കുറിച്ചുള്ള പത്ത് കഥകള്‍. വീട്ടിലും തൊടിയിലുമുള്ള പൂച്ച, പാമ്പ്, ആമ, നായ, വവ്വാല്‍, കാക്ക, അണ്ണാന്‍, മത്സ്യങ്ങള്‍, പല്ലി, പ്രാണികള്‍, ഓന്ത് തുടങ്ങിയ ജീവികളുടെ ജീവശാസ്ത്രപ്രത്യേകതകള്‍ അവതരിപ്പിക്കുന്നു ഈ കഥകള്‍. ബാലശാസ്ത്രസാഹിത്യശാഖയില്‍ പുതിയൊരു വഴിത്തിരിവാകുന്ന ഈ രചനകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കും. കഥകളിലൂടെയുള്ള ശാസ്ത്രബോധനത്തിന് ഉത്തമമാതൃകകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കഥകളെല്ലാംതന്നെ. Learn More
 9. ഗണിതകഥകള്‍

  ഗണിതകഥകള്‍

  Rs. 45.00

  ഗണിതശാസ്ത്രത്തിലെ ഏറ്റവും രസകരങ്ങളായ കഥകളും വസ്തുതളും സമാഹരിക്കാനുള്ള ഒരു പരിശ്രമമെന്ന നിലയ്ക്കാണ് ഈ ഗ്രന്ഥം ഉടലെടുത്തിരിക്കുന്നത്. ഇന്നും ഗണിതത്തിലെ പല രസകരമായ മേഖലകളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അപ്രാപ്യമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ശരിയായ പ്രചോദനം ലഭിക്കാത്തതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമഗ്രവും ലളിതവുമായ ഒരവലോകനത്തിലൂടെ ഗണിതാസ്ത്രാഭിമുഖ്യം വളര്‍ത്തിയെടുക്കാനും ധാരാളം ഗണിതശാസ്ത്രകാരന്മാരെ അടുത്തറിയുന്നതിനും ഈ ഗ്രന്ഥം സഹായകമായിരിക്കും. Learn More
 10. ശത്രുക്കള്‍ മിത്രങ്ങള്‍

  ശത്രുക്കള്‍ മിത്രങ്ങള്‍

  Rs. 35.00

  പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന കുഞ്ഞുജീവികളേയും പ്രകൃതിയില്‍ അവ ചെയ്യുന്ന ധര്‍മത്തേയും അടുത്തറിയുവാന്‍ മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ശാസ്ത്രവും ഭാവനയും ഒത്തുചേര്‍ന്ന ഈ പുസ്തകം. Learn More

10 Item(s)

per page

Set Ascending Direction