Children's Literature
-
നിങ്ങളുടെ ചിറകുകള് കണ്ടെത്തുവിന്
Rs. 175.00കൂട്ടുകാരേ, നിങ്ങള്‍ക്കുമുണ്ട് ചിറകുകള്, കഴിവുകള്‍ എന്ന ചിറകുകള്, ശേഷികള്‍, വാസനകള്‍. എല്ലാം ഉറക്കമാണ്. എല്ലാറ്റിനേയും ഉണര്ത്തേണ്ടതെങ്ങനെ? കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ശിവദാസ് മാമന് മറുപടി പറയുന്നു. മിടമിടുക്കരാവാന് സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു വിജ്ഞാനച്ചെപ്പ്. നൂറ്റിയറുപത്തഞ്ച് പുസ്തകങ്ങള്‍ രചിച്ച, എണ്ണമറ്റ അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. എസ്. ശിവദാസിന്റെ പുതിയ രചന. Learn More -
നക്ഷത്രവെളിച്ചം
Rs. 75.00പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചുപിടിച്ച ബാബു എന്ന കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കുട്ടികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന് കിളിരൂര്‍ രാധാകൃഷ്ണന്റെ ഹൃദ്യവും വ്യത്യസ്തവുമായ മറ്റൊരു രചനയാണിത്. മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരുപറ്റം കഥാപാത്രങ്ങളെ ഇതില്‍ കണ്ടെത്താം. Learn More -
മദനകാമരാജനും വിസ്മയകഥകളും
Rs. 250.00തമിഴകത്തും ശ്രീലങ്കയിലും ഏറെ പ്രചാരം നേടിയ ഈ കഥകള്‍ കുട്ടികളുടെ പ്രിയകഥാകാരനായ ഡോ. കെ. ശ്രീകുമാറാണ് പുനരാഖ്യാനം ചെയ്തിരിക്കുന്നത്. Learn More -
അറബിനാട്ടിലെ നാടോടിക്കഥകള്‍
Rs. 75.00നാലുതരം അരി പലതരം മനുഷ്യര്‍, വിഷപ്പാമ്പും കുടുംബപ്രശ്നവും, വിലമതിക്കാനാവാത്ത കുതിര, വിശേഷപ്പെട്ടൊരു സമ്മാനം, കറുകറുപ്പനും വെളുവെളുപ്പനും, മണല്ക്കുഴിയില് വീണ യുവാവ് എന്നിങ്ങനെ അങ്ങേയറ്റം സ്നേഹവും ദയയും സഹാനുഭൂതിയും വളര്‍ത്താന്‍ കഴിയുന്നവയാണ് കഥകള്‍ ഓരോന്നും. കഥാകാരന്റെ സവിശേഷമായ രചനാരീതി കുട്ടികളെ പുസ്തകത്തോട് അടുപ്പിക്കുന്നു. Learn More -
ഒന്നിനും കൊള്ളാത്തവന്‍
Rs. 75.00ഒന്നും കൊള്ളില്ല എന്ന കുത്തുവാക്കു കേട്ടു തളര്‍ന്ന ഒരുവന് സ്കൂളിന്റെ പൊന്നോമനയായിത്തീര്ന്ന ആകര്‍ഷകമായ കഥയാണിത്. ഉഴപ്പനെന്നും തല്ലുകൊള്ളിയെന്നും വകയ്ക്ക് കൊള്ളാത്തവനെന്നുമൊക്കെ പരിഹസിച്ചു തളര്‍ന്ന കുറേപ്പേര് അവനെ അനുമോദിക്കുന്നു. എന്തിന്? അതിനുത്തരം അവന്റെ ജീവിതകഥയാണ്. ഹാരിപോട്ടര്‍ കഥയുടെ വിവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. രാധിക സി. നായരാണ് ഗ്രന്ഥകാരി. Learn More -
ചാച്ചാജിയുടെ കഥ
Rs. 120.00മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയനേതാവും കുട്ടികളുടെ പ്രിയ 'ചാച്ചാജി'യുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം കുട്ടികള്‍ക്കായി സംഗ്രഹിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഹൃദ്യമായ വായനാനുഭവം പകരുന്നു ഈ പുനരാഖ്യാനം. സാഹിത്യരംഗത്ത് ലബ്ധപ്രതിഷ്ഠനായ മലയത്ത് അപ്പുണ്ണിയാണ് ഗ്രന്ഥകാരന്. Learn More -
പൈനാപ്പിള്‍ രാജാവും സുന്ദരിമാലാഖയും
Rs. 75.00നൂറ്റിയറുപത്തിമൂന്ന് പുസ്തകങ്ങള്‍ രചിച്ച പ്രിയ കഥാകാരന് സിപ്പി പള്ളിപ്പുറത്തിന്റെ ശ്രദ്ധേയമായ രചനകള്‍. Learn More -
ഷാഹിനയുടെ സ്കൂള്‍
Rs. 120.00പാഠപുസ്തകങ്ങളിലൂടെയും മറ്റും കുട്ടികള്‍ക്ക് ഏറെ കേട്ടു പരിചയമുള്ള ഗലീലിയോ,ന്യൂട്ടണ്‍, ഐന്സ്റ്റൈന് എന്നിവരെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന കൃതി. ഷാഹിനയെന്ന സ്കൂള്‍ കുട്ടിയിലൂടെ അതിലളിതമായി പറഞ്ഞുപോകുന്ന ശാസ്ത്രസത്യങ്ങള്‍. നിരവധി അംഗീകാരങ്ങള്‍ നേടിയ പ്രൊഫ. കെ. പാപ്പുട്ടിയുടെ ഹൃദ്യമായ രചന. Learn More -
ത എന്ന അനിയത്തിക്കുട്ടി
Rs. 85.00കഥാകാരിയും ബാലസാഹിത്യകാരിയുമായ പ്രിയ എ.എസ്സിന്റെ അതീവഹൃദ്യമായ പുതിയ രചന. Learn More -
മാവു വളര്‍ത്തിയ കുട്ടി
Rs. 50.00കുട്ടികളില്‍ പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്താന്‍ പര്യാപ്തമായ കൊച്ചു നോവല്‍. Learn More -
ആകാശക്കപ്പല്‍
Rs. 125.00സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ക്കും യോജിച്ച അഞ്ച് ബാലനാടകങ്ങളുടെ സമാഹാരം. തീന്മേശയിലെ ദുരന്തം, ഉണരുന്ന സാരംഗി, ബഫൂണ്‍ സാമ്രാജ്യം, സൂര്യകാന്തിക്കൊരു സങ്കീര്‍ത്തനം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവ് കുട്ടികള്‍ക്കായി രചിച്ച വ്യത്യസ്ത നാടകങ്ങള്‍. Learn More -
വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്
Rs. 75.00മികച്ച രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ബാലസാഹിത്യ രംഗത്തെ പ്രശസ്ത പുരസ്കാരങ്ങള്‍ നേടിയ ഇ.എന്‍.ഷീജയുടെ പതിനെട്ട് കൊച്ചുകഥകള്. Learn More