X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Novels

7 Item(s)

per page

Set Ascending Direction
  1. യതി - eBook

    യതി - eBook

    Rs. 150.00

    തത്ത്വശാസ്ത്രങ്ങളാലും ഐതിഹ്യങ്ങളാലും സമ്പുഷ്ടമായ യവനസംസ്കാര പശ്ചാത്തലത്തില്‍ എഴുതിയ ചരിത്രനോവലാണ് യതി. ലോകം കണ്ട ഏറ്റവും വലിയ തത്ത്വജ്ഞാനിയായ അരിസ്റ്റോട്ടിലിന്റെ ജീവിത പ്രതിസന്ധികളും അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെയുള്ള അലക്സാണ്ടറുടെ ലോകവുമാണ് ഈ നോവലിന്റെ പ്രമേയം. ബി.സി. നാലാം നൂറ്റാണ്ടില്‍ അഥാന്യയുടെയും മക്കദോന്യയുടെയും പേര്‍ഷ്യയുടെയും ഇന്ത്യയുടെയും മണ്ണിലൂടെ സഞ്ചരിക്കുന്ന ചരിത്രനോവല്‍. Learn More
  2. പണിതീരാത്ത വീട് - eBook

    പണിതീരാത്ത വീട് - eBook

    Rs. 70.00

    ഉത്തര്‍പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ 'നൈനിത്താള്‍' എന്ന പര്‍വത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്. Learn More
  3. അധികാരം - eBook

    അധികാരം - eBook

    Rs. 60.00

    ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമരഭടന്മാരുടെപോലും നിറം മാറ്റുന്നു, അധികാരം. ജനകീയ മന്ദ്രിസഭയിൽ അംഗമായിരുന്ന ഗോപാലൻനായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാർത്ഥ പ്രതിരൂപങ്ങൾ. വിപ്ലവസമൂഹത്തിൽ പിന്തിരിപ്പന്മാരും ജാതിക്കോമരങ്ങളും അധികാരദുർമോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീർക്കുന്ന ദയനീയചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലിൽ. Learn More
  4. അറിയാത്ത വഴികള്‍ - eBook

    അറിയാത്ത വഴികള്‍ - eBook

    Rs. 60.00

    ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍വെച്ചാണ് അയാളുടെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാല രചനയായ 'അറിയാത്ത വഴികളില്‍' നാം കാണുന്നത്. Learn More
  5. നിറമുള്ള നിഴലുകള്‍ - eBook

    നിറമുള്ള നിഴലുകള്‍ - eBook

    Rs. 125.00

    രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടുംവിധം വിലാസിനി കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. Learn More
  6. തെറ്റുകള്‍ - eBook

    തെറ്റുകള്‍ - eBook

    Rs. 25.00

    തെറ്റുകള്‍ ഒരു സാധാരണ കേരളീയ മുസ്ലീംകുടുംബത്തിന്റെ കഥയാണ്. തന്റെ സമ്പത്തും യുവത്വവും ഭാര്യവീട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിച്ച മമ്മതുകുഞ്ഞി അവരാല്‍ നിഷ്ക്കരുണം വീട്ടില്‍നിന്നും പുറത്താക്കപ്പെടുന്നു. Learn More
  7. അരനാഴികനേരം - eBook

    അരനാഴികനേരം - eBook

    Rs. 100.00

    തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ഹൃദസ്പന്ദനങ്ങളുടെയും ശില്പചാതുരിയാര്‍ന്ന രചനയാണ് പാറപ്പുറത്തിന്റെ 'അരനാഴികനേരം' എന്ന നോവല്‍. Learn More

7 Item(s)

per page

Set Ascending Direction