X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

eBooks

Items 1 to 12 of 22 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. Informatics For Gen Next - eBook

    Informatics For Gen Next - eBook

    Rs. 50.00

    Informatics For Gen Next is a book prepared as per syllabus of University of Calicut for students of III Sem BA Functional English & III Sem BA English. The book is written by Prof. Premanand M E, Associate Professor, who has been associated with the Dept. of English, Malabar Christian College, Calicut, Kerala, India since 1989. He is currently engaged in research on Collaborative Writing using ICT for young learners. He is also an ELT trainer and combines his IT skills with pedagogy of teaching English language. Learn More
  2. Media Studies 1: Print Media - eBook

    Media Studies 1: Print Media - eBook

    Rs. 50.00

    Media Studies 1: Print Media is a book prepared as per syllabus of University of Calicut for students of III Sem BA Functional English. The book is written by Prof. Premanand M E, Associate Professor, who has been associated with the Dept. of English, Malabar Christian College, Calicut, Kerala, India since 1989. He is currently engaged in research on Collaborative Writing using ICT for young learners. He is also an ELT trainer and combines his IT skills with pedagogy of teaching English language. Learn More
  3. A Short History of the Communist Party of India - eBook

    A Short History of the Communist Party of India - eBook

    Rs. 100.00

    "The short but succinct account of the Party (Communist Party of India) written by Shri. N.E. Balaram, a prominent leader who had held several important positions in the Pary, is a critical evaluation of the past in order to draw proper lessons for the future... a useful guide to the activists as well as to the general readers.'' K.N. Panikkar Learn More
  4. യതി - eBook

    യതി - eBook

    Rs. 150.00

    തത്ത്വശാസ്ത്രങ്ങളാലും ഐതിഹ്യങ്ങളാലും സമ്പുഷ്ടമായ യവനസംസ്കാര പശ്ചാത്തലത്തില്‍ എഴുതിയ ചരിത്രനോവലാണ് യതി. ലോകം കണ്ട ഏറ്റവും വലിയ തത്ത്വജ്ഞാനിയായ അരിസ്റ്റോട്ടിലിന്റെ ജീവിത പ്രതിസന്ധികളും അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെയുള്ള അലക്സാണ്ടറുടെ ലോകവുമാണ് ഈ നോവലിന്റെ പ്രമേയം. ബി.സി. നാലാം നൂറ്റാണ്ടില്‍ അഥാന്യയുടെയും മക്കദോന്യയുടെയും പേര്‍ഷ്യയുടെയും ഇന്ത്യയുടെയും മണ്ണിലൂടെ സഞ്ചരിക്കുന്ന ചരിത്രനോവല്‍. Learn More
  5. ഒരു പാവം ക്രൂരന്റെ കഥ - eBook

    ഒരു പാവം ക്രൂരന്റെ കഥ - eBook

    Rs. 35.00

    കടുവയിനങ്ങളും കടുവകളുടെ ജീവിതവും അവയുടെ വംശനാശവും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കഥാരൂപത്തില്‍, കുട്ടികള്‍ക്കു രസിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കടുവയെപ്പോലുള്ള സഹജീവികളോട് കരുണയും, അവ പരിസ്ഥിതിയിലെ അവിഭാജ്യഘടകങ്ങളാണെന്ന ബോധവും കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും. Learn More
  6. ശാസ്ത്രം നമുക്കു ചുറ്റും - eBook

    ശാസ്ത്രം നമുക്കു ചുറ്റും - eBook

    Rs. 30.00

    നാമറിയാതെ ഒട്ടനവധി സംഭവവികാസങ്ങൾ ശാസ്ത്രലോകത്ത് ദിനംപ്രതി അരങ്ങേറുന്നുണ്ട്. ഒരിക്കൽ വായിച്ചാലും മിക്കവയും സ്മൃതിപഥത്തിൽനിന്ന് നിമിഷനേരംകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ നമുക്കു ചുറ്റുമുള്ള ശാസ്ത്രത്തിന്റെ ആശകളെയും ആശങ്കകളെയും ഹൃദയത്തോട് ചേർത്തു നിർത്താൻ ഏതൊരു സാധാരണ വായനക്കാരനെയും പ്രേരിപ്പിക്കുന്ന ശാസ്ത്രലേഖനങ്ങളടങ്ങിയ ഒരുത്തമ സയൻസ് ഗ്രന്ഥമാണിത്. Learn More
  7. ഏഹീ സൂനരി - eBook

    ഏഹീ സൂനരി - eBook

    Rs. 30.00

    സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണക്കവിതയിലെ സവിശേഷത. 'ഏഹീ സൂനരി' എന്നത് പവിത്രമായ വൈവാഹികമന്ത്രമാണ്. വരൂ സന്ദരീ എന്നാണ് ആ പാണിഗ്രഹണമന്ത്രത്തിനർത്ഥം. ജീവിതത്തിലേക്ക് സുന്ദരിയെ ആവാഹിക്കുകയാണ്. ദാമ്പത്യത്തിന്റെ നിഗൂഢസൗന്ദര്യങ്ങളെയും അനുഭൂതികളെയും കുറിച്ചാണ് ഇതിലെ പതിനാറു കവിതകളും. ഒന്നിനൊന്ന് മികവാർന്ന മനോഹര കവിതകളുടെ സമാഹാരമാണ് ഈ കൃതി. Learn More
  8. പണിതീരാത്ത വീട് - eBook

    പണിതീരാത്ത വീട് - eBook

    Rs. 70.00

    ഉത്തര്‍പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ 'നൈനിത്താള്‍' എന്ന പര്‍വത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്. Learn More
  9. അധികാരം - eBook

    അധികാരം - eBook

    Rs. 60.00

    ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമരഭടന്മാരുടെപോലും നിറം മാറ്റുന്നു, അധികാരം. ജനകീയ മന്ദ്രിസഭയിൽ അംഗമായിരുന്ന ഗോപാലൻനായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാർത്ഥ പ്രതിരൂപങ്ങൾ. വിപ്ലവസമൂഹത്തിൽ പിന്തിരിപ്പന്മാരും ജാതിക്കോമരങ്ങളും അധികാരദുർമോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീർക്കുന്ന ദയനീയചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലിൽ. Learn More
  10. അറിയാത്ത വഴികള്‍ - eBook

    അറിയാത്ത വഴികള്‍ - eBook

    Rs. 60.00

    ഒരു നോവലിസ്റ്റിന്റെ ആത്മീയജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍വെച്ചാണ് അയാളുടെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ശിവലിംഗത്തില്‍നിന്ന് ചിദംബരത്തെ നടരാജനിലേക്കെന്നവണ്ണമുള്ള ഒരു പരിണാമപ്രക്രിയ ഏതു ശ്രദ്ധേയനായ നോവലിസ്റ്റിന്റെ രചനകളിലും കാണാനാവും. അസ്തിത്വത്തിന്റെ ആഴമേറിയ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളാണ് സേതു നടത്തിയിട്ടുള്ളത്. മൂര്‍ത്തമായ തലത്തില്‍ നില്ക്കുന്ന ആഖ്യാനമാണ് ആദ്യകാല രചനയായ 'അറിയാത്ത വഴികളില്‍' നാം കാണുന്നത്. Learn More
  11. സുഫല - eBook

    സുഫല - eBook

    Rs. 30.00

    ജീവിതത്തിന്റെ അനേകം ഭാവങ്ങള്‍ കവിയില്‍ സൃഷ്ടിക്കുന്ന അനുരണനമാണ് ഈ കവിത. സാധാരണ ജീവിതങ്ങളെ അസാധാരണമായി ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന ഓരോ കവിതയിലും കവിയുടെ ജീവിതവീക്ഷണമാണ് വെളിപ്പെടുന്നത്. ആര്‍ജവവും പ്രസാദാത്മകതയും തുളുമ്പിനില്‍ക്കുന്ന ഒളപ്പമണ്ണ ശൈലി കവിതകള്‍ക്ക് അതീവ ചാരുത നല്‍കുന്നു. Learn More
  12. ക്ലോണിങ്ങ് എന്ത്? എന്തിന്? - eBook

    ക്ലോണിങ്ങ് എന്ത്? എന്തിന്? - eBook

    Rs. 60.00

    ശാസ്ത്രത്തിന്റെ ബൃഹത്തായ സാദ്ധ്യതകള്‍ വിളിച്ചോതുന്ന ജീവശാസ്ത്രത്തിലെ നൂതനശാഖയാണ് ക്ലോണിങ്ങ്. ജീവന്റെ ഉത്പത്തിരഹസ്യങ്ങള്‍ തേടുകയും ജീവനെ യഥേഷ്ടം സൃഷ്ടിക്കുകയുമാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ലോകം ആകാംക്ഷയോടെയും അദ്ഭുതത്തോടെയും നോക്കിക്കാണുന്ന ക്ലോണിങ്ങ് എന്ന ശാസ്ത്രശാഖയിലും അതിന്റെ പുരോഗതിയിലും അങ്ങേയറ്റം വിജ്ഞാനം പകര്‍ന്നുതരുന്ന കൃതിയാണിത്. ഗ്രഹിക്കുവാന്‍ വളരെ വൈഷമ്യമുള്ള ഒരു ശാസ്ത്രശാഖയെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ സരളമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ക്ലോണിങ്ങിന്റെ ഗുണവും ദോഷവും മനസ്സിലാക്കിത്തരുന്ന ഈ കൃതി വായനക്കാര്‍ക്ക് പ്രയോജനപ്രദമായിരിക്കും. Learn More

Items 1 to 12 of 22 total

per page
Page:
  1. 1
  2. 2

Set Ascending Direction