Poorna 50 year inauguration

കോഴിക്കോട്: കേരളത്തിലെ പ്രമുഖ പുസ്തകപ്രസാധകരായ പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് മലബാര്‍ പാലസില്‍വെച്ച് നടന്ന പരിപാടി ജ്ഞാനപീഠം ഡയറക്ടര്‍ ലീലാധര്‍ മണ്ഡലോയി ഉദ്ഘാടനം ചെയ്തു.

Poorna 50 year inauguration

വാക്കിന്റെ സംസ്‌കാരത്തിന് പുതിയ യുഗത്തിലും ഉണര്‍വും ഉന്മേഷവും നല്‍കാന്‍ സഹായിക്കുന്നവവരെ സമൂഹം ആദരവോടെയാണ് കാണുന്നതെന്നും കലയുടെയും സംസ്‌കാരത്തിന്റേയും തനിമയും മേന്മയും ചോര്‍ന്നുപോവാതെ അവതരിപ്പിക്കാനും വരും തലമുറകള്‍ക്ക് കൈമാറാനുമുള്ള ശേഷി ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വകലാശാലയില്‍ പഠിച്ചില്ലെങ്കിലും അറിവിന്റേയും അനുഭവങ്ങളുടേയും കാര്യത്തില്‍ പൂര്‍ണയുടെ സാരഥി ബാലകൃഷ്ണമാരാര്‍ ആ സ്ഥാപനത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെന്നും മാരാരാുടെ കണ്ണീരിന്റെ മാധുര്യം എന്ന ആത്മകഥാഗ്രന്ഥത്തിന്റെ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകള്‍ പ്രകാശിപ്പിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

Poorna 50 year inauguration

ചടങ്ങില്‍ പത്രപ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ജോസഫിന്റെ വസന്തത്തിന്റെ ഇടിമുഴഴക്കം എന്ന ചരിത്രപുസ്തകവും പ്രകാശനം ചെയ്തു. നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ച് ആദ്യമായുണ്ടായ ആധികാരികമായ ഗ്രന്ഥമാണിതെന്ന് പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് സേതു അഭിപ്രായപ്പെട്ടു. ശ്രീ. ലീലാധര്‍ മണ്ഡലോയി ആണ് പുസ്തകം ഏറ്റുവാങ്ങിയത്.

Poorna 50 year inauguration

ടി. പത്മനാഭന്‍ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡോ. ആര്‍സു, ചെറുകഥാകൃത്തും നോവലിസ്‌ററ്റുമായ സേതു, എന്‍.ഇ. സുധീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരരിച്ചു. ഡോ. കെവി. തോമസ് നന്ദി പ്രകാശിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൂര്‍ണയുടെ അന്‍പതു വര്‍ഷങ്ങളെപ്പറ്റിയുള്ള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.

Poorna 50 year inauguration