onvമലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠജേതാവുമായിരുന്ന ഒ.എന്‍.വി. കുറുപ്പിന് ടിബിഎസ്സിന്റെയും പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും ആദരാഞ്ജലികള്‍.

അറുപത് വര്‍ഷത്തിലേറെ മലയാളസാഹിത്യത്തിലും ചലച്ചിത്രഗാനമേഖലകളിലും തിളങ്ങി നിന്ന് ഒ.എന്‍. വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി. തിരുവനന്തപുരത്തുവെച്ചാണ് അന്തരിച്ചത്. 84 വയസ്സായിരുന്നു. 1931 മേയ് 27-ന് കൊല്ലം ജില്ലയിലാണ് ജനിച്ചത്. അച്ഛന്‍: ഒ.എന്‍. കൃഷ്ണക്കുറുപ്പ്. അമ്മ: കെ. ലക്ഷ്മിക്കുട്ടി. പി.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍, ഡോ. മായാദേവി.

2007ലാണ് ജ്ഞാനപീഠം ലഭിച്ചത്.
ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടി. 1989ല്‍ ദേശീയ അവാര്‍ഡും 1998ല്‍ പദ്മശ്രീയും ലഭിച്ചു.