Amish's Book Releaseശിവുപാരണത്രയത്തിലൂടെ ലോകപ്രശസ്തനായ അമീഷ് ത്രിപാഠി ഏപ്രില്‍ നാലിന് കോഴിക്കോട്ടെത്തുന്നു. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിക്കാനാണ് ആദ്യമായി കോഴിക്കോട്ടെത്തുന്നത്.

പൂര്‍ണ പ്രസിദ്ധീകരിച്ച അമീഷിന്റെ ശിവപുരാണത്രയങ്ങളായ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നിവയുടെ പുതിയ പതിപ്പുകള്‍ അന്ന്  അദ്ദേഹം പ്രകാശനം ചെയ്യും.

Rishi Raj Sing IPSഹോട്ടല്‍ മലബാര്‍ പാലസില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥി ഋഷിരാജ് സിംഗ് IPS ആണ്. കെ.എല്‍. മോഹനവര്‍മ്മ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

ഈ അസുലഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ എല്ലാ സഹൃദയരെയും അന്ന് വൈകുന്നേരം 4.30-ന് മുമ്പായി മലബാര്‍ പാലസിലേക്ക് ക്ഷണിക്കുന്നു.

English Summary

The Legend, Amish Tripathi, is coming to Calicut and it would be our pleasure and privilege if you would join us in welcoming him to Calicut, for his first visit ever. The excitement to meet the man behind the epic Shiva Trilogy is palpable.