Akbar Kakkattilകോഴിക്കോട്: മലയാള പുസ്തകപ്രേമികള്‍ക്ക് വേര്‍പാടിന്റെ നൊമ്പരം നല്‍കി ഒരു എഴുത്തുകാരന്‍ കൂടി നമ്മെ വിട്ടുപിരിഞ്ഞു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അക്ബര്‍ കക്കട്ടില്‍ (62) കോഴിക്കോട്ട് ന്തരിച്ചു. ഏറെ നാളായി അദ്ദേഹത്തെ അലട്ടിയ അര്‍ബുദമായിരുന്നു മരണകാരണം.

മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ വിയോഗത്തിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ മലയാള സാഹിത്യശാഖയ്ക്ക് നഷ്ടപ്പെടുന്ന എഴുത്തുകാരനാണ് അക്ബര്‍ കക്കട്ടില്‍. നാട്ടുമൊഴികളുടെ അകമ്പടിയോടെ അദ്ദേഹം രചിച്ച കഥകള്‍ മലയാളികളുടെ മനസ്സില്‍ എന്നും ജ്വലിച്ചു നില്‍ക്കും.

1954 ജൂലായ് ഏഴിന് പി. അബ്ദുള്ളയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി കക്കട്ടിലിലായിരുന്നു ജനനം.

കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗമായും
കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്,
രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ.
പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്,
അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള കേന്ദ്ര
സര്‍ക്കാരിന്റെ ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്,
ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചു.

ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.

ഒട്ടേറെ പുസ്തകങ്ങള്‍ കൈരളിക്ക് സംഭാവന ചെയ്ത അദ്ദേഹത്തിന്റെ കുറച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പൂര്‍ണ പബ്ലിക്കേഷന്‍സിനും സാധിച്ചു. ആ പുസ്തകങ്ങളിലേക്ക്…