Select Store  

പുത്തൻകലവും അരിവാളും പൂതപ്പാട്ടും

Be the first to review this product

Availability: In stock

Rs. 55.00
OR

Details

മുദ്രാവാക്യപ്രായമായ വിപ്ലവപ്പാട്ടുകൾക്ക് ജനകോടികളെ ആവേശഭരിതരാക്കാൻ കഴിയുമെന്ന മൂല്യം നിഷേധിക്കാനാവതല്ലെങ്കിലും നിലനിൽക്കുന്ന കലാമൂല്യം മുറ്റിയ, ശില്പഭംഗി തികഞ്ഞ വിപ്ലവകവിതകൾ രചിച്ച ഇടശ്ശേരി താൽക്കാലികമായ സമൂഹസേവനം നിർവ്വഹിക്കുന്ന വിപ്ലവഗാനങ്ങളുടെ രചയിതാക്കളെക്കാൾ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കും.

ആയിരക്കണക്കിന് വിപ്ലവഗാനങ്ങൾ കാലാഗ്നിയിൽ ചാമ്പലായിപ്പോകുമ്പോൾ ഇടശ്ശേരിയുടെ 'പുത്തൻകലവും അരിവാളും' ആ അഗ്നിയിൽ ഭസ്മമായിപ്പോവാതെ അവശേഷിക്കും. നരവർഗ്ഗത്തിന്റെ മൗലികഭാവങ്ങളിലൊന്നിനെ ഉന്മീലനം ചെയ്യുന്ന 'പൂതപ്പാട്ട്' കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ആവർത്തിച്ചാസ്വദിക്കാനും സ്മരണയിൽ താലോലിക്കാനുമുതകുന്ന ഒരൊന്നാന്തരം മിത്താണ്.

Keywords: Puthankalavum Arivalum Poothappattum, Idassery

പുത്തൻകലവും അരിവാളും പൂതപ്പാട്ടും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഇടശ്ശേരി
Publisher Poorna Publications
ISBN ISBN: 81-7180-068-8, 8171800688
Size Demy 1/8
Pages 52