Select Store  

പുലിസ്സവാരിക്കാന്‍

Be the first to review this product

Availability: In stock

Rs. 210.00
OR

Details

താഴ്ന്ന ജാതിയില്‍പെട്ട വിഭാര്യനായ കാലോ ആലയില്‍ പണിയെടുത്ത് തന്റെ ഏക മകളെ നല്ലരീതിയില്‍ വളര്‍ത്തുന്നു. സത്യസന്ധതയും, ആത്മാര്‍ത്ഥതയും അയാളുടെ കൈമുതലാണ്. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം മോഷ്ടാവെന്ന് മുദ്രകുത്തപ്പെട്ട് അയാള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ജയിലില്‍ നിന്ന് പുറത്തുവന്ന കാലോ ജീവിക്കാന്‍വേണ്ടി തന്റെ മനസ്സാക്ഷിക്കു വിരുദ്ധമായ പല ജോലികളും ചെയ്യുന്നു. അങ്ങനെ ജനങ്ങളെ വഞ്ചിച്ച് അയാളൊരു ധനവാനാകുന്നു. കപടതയുടെ പുലിപ്പുറത്തുകയറി സഞ്ചരിക്കുന്ന തനിക്ക് താഴെയിറങ്ങി രക്ഷപ്പെടാന്‍ കഴിയില്ലെന്നും, അഥവാ രക്ഷപ്പെടണമെങ്കില്‍ പുലിയെ കൊല്ലണമെന്നും കാലോ മനസ്സിലാക്കുന്നു. അവസാനം കാലോ ഗത്യന്തരമില്ലാതെ കപടതയാകുന്ന പുലിയെ കൊന്ന് സ്വതന്ത്രനാകുന്നു. പ്രശസ്ത ബംഗാളി സാഹിത്യകാരനായ ഭവാനി ഭട്ടാചാര്യയുടെ ഈ നോവല്‍ വിവര്‍ത്തനം ചെയ്ത് ചേതോഹരമാക്കിയത് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ്.

പുലിസ്സവാരിക്കാന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഭവാനി ഭട്ടാചാര്യ
Publisher Poorna Publications
ISBN ISBN: 978-81-300-1339-8, 9788130013398
Size Demy 1/8
Pages 300