Select Store  

മാര്‍ത്താണ്ഡവര്‍മ്മ

Be the first to review this product

Availability: Out of stock

Rs. 250.00

Details

''മലയാളനോവല്‍ സാഹിത്യത്തില്‍ കീഴടക്കാനാവാത്ത കൊടുമുടിയായി സി.വി. രാമന്‍പിള്ള ഇന്നും നിലനില്‍ക്കുന്നു.''-ശ്രീ സുകുമാര്‍ അഴീക്കോടിന്റേതാണ് ഈ വാക്കുകള്‍. തിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെ അതിന്റെ സാമൂഹ്യവും ആഭ്യന്തരവും മതപരവും ധര്‍മ്മശാസ്ത്രസംബന്ധവുമായ അംശങ്ങളെ മഹത്തായ ഇതിഹാസശൈലിയില്‍ ആവിഷ്‌കരിക്കുകയാണ് സി.വി.തന്റെ നോവലുകളില്‍ ചെയ്തത് എന്ന് എസ്. ഗുപ്തന്‍നായരും അഭിപ്രായപ്പെടുന്നു. ‌

18-ാം നൂറ്റാണ്ടില്‍ അയല്‍നാടുകളെ വെട്ടിപ്പിടിച്ചും ഇടപ്രഭുക്കന്മാരെ അടിച്ചമര്‍ത്തിയും തിരുവിതാംകൂറിനെ വിസ്തൃതവും സുശക്തവുമാക്കിയ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരോടും തമ്പിമാരോടും ഏറ്റുമുട്ടി അധികാരം സ്ഥാപിക്കുന്നതുവരെയുള്ള കഥയാണ് ഈ നോവലിലെ പ്രതിപാദ്യം. ‌

മാര്‍ത്താണ്ഡവര്‍മ്മയിലെ സുഭദ്ര സി.വി.യുടെ പാത്രരചനാ വൈഭവത്തിനു മകുടം ചാര്‍ത്തിയിരിക്കുന്നു. ഭ്രാന്തന്‍ ചാന്നാന്റെ വേഷത്തില്‍ അനന്തപത്മനാഭന്‍ അനേകം ആപത്തുകളില്‍നിന്നും മാര്‍ത്താണ്ഡവര്‍മ്മയെ രക്ഷിക്കുന്നു. മാങ്കോയിക്കല്‍ കുറുപ്പ് , പാറുക്കുട്ടി തുടങ്ങിയ അവിസ്മരണീയ പാത്രങ്ങള്‍ സി.വി.യുടെ രചനാ കൗശലത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. ‌

Keywords: Marthandavarma, C.V. Raman Pillai, മാര്‍ത്താണ്ഡവര്‍മ്മ, നോവല്‍, സി.വി. രാമന്‍ പിള്ള

മാര്‍ത്താണ്ഡവര്‍മ്മ

Double click on above image to view full picture

Zoom Out
Zoom In

Additional Information

സി.വി. രാമൻപിള്ള
Publisher Poorna Publications
ISBN ISBN: 81-7180-126-9, 8171801269
Size Demy 1/8
Pages 280