Select Store  

കണ്ണീരിന്റെ മാധുര്യം

Be the first to review this product

Availability: In stock

Rs. 50.00
OR

Details

മാരാരുമായുള്ള ബന്ധത്തിന് അരനൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. കുറച്ചുകാലം മാരാര്‍ ഇവിടെ താമസിക്കുകയുണ്ടായി. മാരാരുടെ അഭിവൃദ്ധിക്കായി ഞാന്‍ സഹായിച്ചിട്ടൊന്നുമില്ല. സ്വന്തം കഴിവുകൊണ്ടുതന്നെയാണ് മാരാര്‍ ഇന്നത്തെ നിലയിലെത്തിയത്. -പ്രൊഫ. ആര്‍. രാമചന്ദ്രന്‍

ടിബിഎസ് എന്നീ അക്ഷരങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങള്‍ എത്രകോടി പ്രാവശ്യം തിരിഞ്ഞിട്ടാണ് മാരാര്‍ അനശ്വര പ്രസാധകനായത്? ഇതിനിടയില്‍ അദ്ദേഹം ചൊരിഞ്ഞ വിയര്‍പ്പുകടലിന്റെ അളവെടുക്കാന്‍ ആര്‍ക്ക് കഴിയും. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിന്റെ പേര് ഗിന്നസ് ബുക്കില്‍ വരും തീര്‍ച്ച. -മഹാകവി അക്കിത്തം

ടൂറിങ്ങ് ബുക്സ്റ്റാള്‍ പൂര്‍ണയായി, പൂര്‍ണ്ണമായി, ആസ്ഥാനമായി, ആസ്തിയായി. ബാലേട്ടന്‍ ന്ല്ല കുടുംബനാഥനായി, നല്ലകുട്ടികളുടെ അച്ഛനായി, ലോകസഞ്ചാരിയായി. ഇപ്പോഴും ആ ചിരി അതുപോലെ ശേഷിക്കുന്നു. പരമധന്യമായ ആ ജീവിതത്തെ നമസ്‌ക്കരിക്കാതെ വയ്യ - അതിന് മംഗളം നേരാതെയും. --സി. രാധാകൃഷ്ണന്‍

പൂര്‍ണ പബ്ലിക്കേഷന്‍സുമായി എനിക്ക് എന്റെ സാഹിത്യജീവിതത്തിലെ ആദ്യകാലം മുതല്‍ അടുത്ത ബന്ധമായിരുന്നു. എന്റെ പതിനഞ്ചു പുസ്തകങ്ങള്‍ പൂര്‍ണയാണ് പ്രസിദ്ധീകരിച്ചത്. പൂര്‍ണയുമായുള്ള മുപ്പത്തഞ്ചു കൊല്ലത്തെ അടുപ്പം ഇന്നും ദൃഢമായി നില്ക്കുന്നു. -കെ. എല്‍. മോഹനവര്‍മ്മ

പൂര്‍ണ പബ്ലിക്കേഷന്‍സുമായി നീണ്ടകാലത്തെ ബന്ധം. എന്റെ ഒട്ടേറെ നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് പൂര്‍ണയാണ്. ഒരു പ്രസാധകന്‍ എന്നതിലേറെ ഒരു ജ്യേഷ്ഠസഹോദരന്‍ എന്ന ബന്ധമാണ് എനിക്ക് ബാലേട്ടനുമായുള്ളത്. -എം. മുകുന്ദന്‍

ടിബിഎസ്സിന്റെ ജീവാത്മാവും പരമാത്മാവും ആയ ശ്രീ. ബാലകൃഷ്ണമാരാരെകുറിച്ചും, ടിബിഎസ്സിനെക്കുറിച്ചും ഏതാനും വാചകങ്ങളില്‍ മാത്രം വിവരിക്കുക അസാധ്യമാണ്. -പ്രൊഫ. കെ. ഗോപിനാഥന്‍ നായര്‍

'പൂര്‍ണ' തുടക്കക്കാര്‍ക്ക് ഒരു തണ്ണീര്‍ പന്തലായ അനുഭവം ഞാന്‍ പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്. മലായളത്തിലെ ഒരുപാട് എഴുത്തുകാര്‍ അവിടെയിരുന്ന് ദാഹവും തളര്‍ച്ചയും ആറ്റി മുന്നോട്ടു നടന്നു പോയിട്ടുണ്ട്. -പി. വത്സല

ഗൗരവമായ വായന കുറഞ്ഞുവരുന്തോറും വായന ഹൃദ്യമായ ഒരനുഭവമാക്കാന്‍ ശ്രീ. ബാലകൃഷ്ണമാരാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദാര്യംകൊണ്ടു മാത്രം പുസ്തകങ്ങളുടെ വലിയ ശേഖരം പടുത്തുയര്‍ത്തിയ പലരേയും എനിക്കറിയാം. ഒരു പുസ്തകപ്രേമിയെന്ന നിലയില്‍ എനിക്കു കിട്ടിയ അംഗീകാരം, അതിന് എന്നെ പ്രാപ്തനാക്കിയ ടിബിഎസ്സിന്റേതുകൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. -വി.കെ. വിജയരാഘവന്‍ പാട്യം

കണ്ണീരിന്റെ മാധുര്യം

Double click on above image to view full picture

Zoom Out
Zoom In

Additional Information

എൻ.ഇ. ബാലകൃഷ്ണമാരാർ
Publisher Poorna Publications
ISBN ISBN: 81-300-0294-9, 8130002949
Size Demy 1/8
Pages 172