Select Store  

ദേശം ജീവിതമെഴുതുമ്പോള്‍

Be the first to review this product

Availability: In stock

Rs. 190.00
OR

Details

ചിറയന്‍കീഴ് സലാം ഈ നോവലിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഒരു ദേശത്തെ മനുഷ്യരുടെ ജീവിതങ്ങള്‍ മാത്രമല്ല. തെക്ക് നെയ്യാറു മുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴവരെയുള്ള പ്രദേശങ്ങളെ തമ്മിലിണക്കുന്ന ഒരു നീരൊഴുക്ക് നമുക്കുണ്ടായിരുന്നു. പുഴകളും കായലുകളും തോടുകളുമടങ്ങുന്ന ഒരു ജലഗതാഗതമാര്‍ഗം. അതിലൂടെ തുഴയെറിഞ്ഞുപോ കേവുവള്ളങ്ങളും കെട്ടുവള്ളങ്ങളും കയറ്റിയിറക്കിയത് ചരക്കുകള്‍ മാത്രമല്ല, വലിയൊരു സംസ്‌കാരം കൂടിയായിരുന്നു. ജാതിമതവര്‍ഗഭേദമില്ലാത്ത മനുഷ്യകുലത്തിന്റെ അകൃത്രിമമായ സംസ്‌കാരം. ഇന്ന് ആ ശൃംഖല വറ്റിവരണ്ട് വാരിയെല്ലുകളുന്തി ഇനിയും വീഴാത്ത വിളക്കുമരക്കാലുകള്‍ നീട്ടി നില്ക്കുന്നു. ഇനിയൊരു കാലവര്‍ഷക്കാലത്തു മലയിറങ്ങി, കാടിറങ്ങി, ചരുവിറങ്ങി വരുന്ന മലവെള്ളം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും വിത്തുകള്‍ ഈ മണ്ണില്‍ പാകിപ്പൊടിപ്പിക്കട്ടേയെന്ന് ആശിക്കുകയാണ്.

ദേശം ജീവിതമെഴുതുമ്പോള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചിറയിന്‍കീഴ് സലാം
Publisher Poorna Publications
ISBN None
Size Demy 1/8
Pages 288