Select Store  

ആയുസ്സിന്റെ അടയാളങ്ങള്‍

Be the first to review this product

Availability: In stock

Rs. 65.00
OR

Details

ആയുസ്സിന്റെയും കാലത്തിന്റെയും അടയാളങ്ങളാണ് എഴുത്തെന്ന് സാക്ഷ്യപ്പെടുത്തുന്ന, വര്‍ത്തമാനകാലത്തേയും ജീവിതത്തേയും കയുടെ ദര്‍ശിനിയിലൂടെ അടയാളപ്പെടുത്തുന്ന വാങ്മയശില്പങ്ങള്‍. മരുഭൂമികള്‍ ഹരിതങ്ങളെ അപഹരിക്കുന്നതിന്റേയും മാനവികമായ പ്രതിരോധങ്ങള്‍ നിസ്സഹായതയില്‍ അവസാനിക്കുന്നതിന്റെയും ആകുലതകള്‍ വായനാലോകവുമായി പങ്കുവെക്കുകയാണ് കഥാകാരന്‍. നമ്മുടേതായൊരു താപകാലം, ജീവിതം ഇവ മുദ്രണം ചെയ്യപ്പെടുന്ന തീവ്രവും അപൂര്‍വ്വസുന്ദരവുമായ പന്ത്രണ്ടു കഥകളുടെ സമാഹാരം.

''നര്‍മ്മഭാസുരമായൊരു കഥ 'കഷണ്ടി',കഥാകാരന്റെ ഹാസ്യം കഥാപ്രവാഹത്തിന്റെ കരകളെ കവിഞ്ഞൊഴുകുന്നില്ല. അത് അന്തര്‍ധാരയാണ്. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യം 'ഈസ്‌തെറ്റിക് വാല്യു' ഉള്ളതല്ലെന്ന് ചന്ദ്രന്‍ മനസ്സിലാക്കിയിട്ടുണ്ട്. കടക്കണ്ണില്‍ ലേശം പുഞ്ചിരിയോടെ അദ്ദേഹം കഷണ്ടിയെ നോക്കുന്നു. അത് ഹൃദ്യവുമായിരിക്കുന്നു.'' എം. കൃഷ്ണന്‍നായര്‍/ സാഹിത്യവാരഫലം

ആയുസ്സിന്റെ അടയാളങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചന്ദ്രന്‍ പൂക്കാട്
Publisher Poorna Publications
ISBN None
Size Demy 1/8
Pages 105