Select Store  

അമ്മത്തണ്ടിന്റെ മൗനം

Be the first to review this product

Availability: In stock

Rs. 60.00
OR

Details

ഏതു തിരക്കിനിടയിലും നാം ജീവിക്കാനിടയാകുന്നിടത്തു തന്നെയുള്ള പ്രകൃതിയെ നിരീക്ഷിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കിയാല്‍ മുന്നോട്ടുപോകലിന് ആവശ്യമായവ പ്രകൃതി നല്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
--ആര്‍. കെ. സന്തോഷ്

ഇദ്ദേഹം പ്രഥമമായി ഒരു ശില്പിയാണ്, തൊഴില്‍ പോലീസിന്റേതാണ്, എന്നാല്‍ വാക്കുകളുടെയും വര്‍ണ്ണങ്ങളുടെയും സ്വപ്നങ്ങളാണ് മനസ്സു നിറയെ. അതിനാല്‍ത്തന്നെ സന്തോഷിന്റെ വരികളില്‍ നല്ല രേഖാചിത്രങ്ങളുണ്ട്. നല്ലൊരു മനസ്സുണ്ട് ഈ വരികള്‍ക്കുപിന്നില്‍. സ്‌നേഹവും കാരുണ്യവുമുള്ളൊരു മനസ്സ്;അതില്‍ വന്നു നിറയുന്ന വിചാരവികാരങ്ങളെ വാക്കുകളില്‍ പകര്‍ത്തിവെച്ചിരിക്കുന്നു.
--സുഗതകുമാരി

പൂവില്‍നിന്ന് വേരിന്റെ ആര്‍ദ്രമായ ജലസ്പര്‍ശം വരെ ചെന്നെത്തുന്നത്ര സൂക്ഷ്മത ഈ കാവ്യദര്‍ശനത്തിനുണ്ട്. ഈ സമാഹാരത്തിലെ കവിതകള്‍ മിക്കതും ദീര്‍ഘകവിത കളാണ്. ഒരു കഥ പോലെ വായിച്ചു പോകാവുന്നവ. ചുറ്റുപാടുകളില്‍ കാണുന്ന ജീവിതാവസ്ഥകളും സംഭവങ്ങളും അവതരിപ്പിക്കുമ്പോള്‍ത്തന്നെ ദാര്‍ശനികമായ ഒരു മൗനം ഇവിടെയൊക്കെ ഘനീഭവിക്കുന്നുണ്ട്. മിക്കപ്പോഴും തുറന്നു പറയണ മെന്നു തോന്നുകയും അങ്ങനെ ചെയ്യാതിരിക്കുകയും മറ്റുള്ളവര്‍ ആ കര്‍മ്മത്തിന് തുനിഞ്ഞാല്‍ അത് അത്ഭുതത്തോടെ കാണുകയും ചെയ്യുന്ന ഒരു കവിമനസ്സ് മിക്കവരിലുമുണ്ട്. അത്തരം നിശ്ശബ്ദതകളെ തോറ്റിയുണര്‍ത്തുന്ന കവിതകളാണ് ആര്‍.കെ.സന്തോഷിന്റേത്.
-- ഡോ. എം. എസ്. പോള്‍

Keywords: Ammathandinte Maunam, Ammathantinte Maunam, Ammathantinde Mounam, Ammathndinte Mounam, R.K. Santhosh

അമ്മത്തണ്ടിന്റെ മൗനം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ആര്‍.കെ. സന്തോഷ്
Publisher Poorna Publications
ISBN ISBN: 978-81-300-1688-7, 9788130016887
Size Demy 1/8
Pages 68

You may also be interested in the following product(s)

ബാലരാമായണം

ബാലരാമായണം

Rs. 50.00
കറുത്ത ചെട്ടിച്ചികള്‍

കറുത്ത ചെട്ടിച്ചികള്‍

Rs. 85.00
രമണന്‍

രമണന്‍

Rs. 110.00
പുത്തൻകലവും അരിവാളും പൂതപ്പാട്ടും

പുത്തൻകലവും അരിവാളും പൂതപ്പാട്ടും

Rs. 55.00